Malayalam Breaking News
ഒന്നരമാസം ജർമ്മനിയിൽ പോകാൻ പാസ്പോർട്ട് വിട്ടു തരണമെന്ന് ദിലീപ് !! വിചാരണ വൈകിപ്പിക്കാനെന്ന് പ്രോസിക്യൂഷൻ….
ഒന്നരമാസം ജർമ്മനിയിൽ പോകാൻ പാസ്പോർട്ട് വിട്ടു തരണമെന്ന് ദിലീപ് !! വിചാരണ വൈകിപ്പിക്കാനെന്ന് പ്രോസിക്യൂഷൻ….
ഒന്നരമാസം ജർമ്മനിയിൽ പോകാൻ പാസ്പോർട്ട് വിട്ടു തരണമെന്ന് ദിലീപ് !! വിചാരണ വൈകിപ്പിക്കാനെന്ന് പ്രോസിക്യൂഷൻ….
നടിയെ ആക്രമിച്ച കേസിന്റെ വാദം പുരോഗമിക്കവേ പാസ്പോർട്ട് വിട്ടു തരണമെന്ന ആവശ്യവുമായി ദിലീപ് രംഗത്ത്. എട്ടാം പ്രതിയായ ദിലീപ് വിദേശ യാത്രാ അനുമതി തേടി വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ്. സിനിമ ചിത്രീകരണത്തിനായി ഒന്നര മാസം ജര്‍മ്മനിയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് പുതിയ ആവശ്യം. ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ ജര്‍മ്മിനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ത്ഥമാണ് യാത്രയെന്നു ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയിലേക്ക് കടക്കുന്ന കേസില്‍ പ്രതി ദീര്‍ഘകാലം വിദേശത്ത് പോയാല്‍ വിചാരണ നീണ്ടുപോകുമെന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല.
ദിലീപ് അടക്കമുള്ള പ്രതികള്‍ വിവിധ ആവശ്യങ്ങളുമായി കോടതിയില്‍ നല്‍കുന്ന നിരന്തര ഹര്‍ജികളാണ് ഇതിന് തടസ്സമാകുന്നത്. ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ദിലീപിന്റെ യാത്രയില്‍ ആരൊക്കെയുണ്ട്, താമസം എവിടെ എന്നതെല്ലാം മറച്ചുവെക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികള്‍ പലരും സിനിമ മേഖലയിലുള്ളവരാണ്. സിനിമ ചിത്രീകരണത്തിനെന്ന പേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
എന്നാല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കും.
Dileep needs his passport
