Malayalam
13 കോടി വില വരും; അരുന്ധതി സിനിമയിലെ പോലെ അഞ്ചാറ് പൂട്ടുകള്‍ ഇട്ടാണ് ഗേറ്റ് പൂട്ടിയിരിക്കുന്നത്; കനകയെ കുറിച്ച് കുട്ടി പത്മിനി
13 കോടി വില വരും; അരുന്ധതി സിനിമയിലെ പോലെ അഞ്ചാറ് പൂട്ടുകള്‍ ഇട്ടാണ് ഗേറ്റ് പൂട്ടിയിരിക്കുന്നത്; കനകയെ കുറിച്ച് കുട്ടി പത്മിനി
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.
ഏറെക്കാലമായി ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നിന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന കനകയെ നടി കുട്ടി പത്മിനി നേരിട്ട് പോയി കണ്ടിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കനകയുടെ അമ്മ അന്തരിച്ച ദേവികയുമായി അടുത്ത ബന്ധം കുട്ടി പത്മിനിക്കുണ്ടായിരുന്നു. ഈ സൗഹൃദം വെച്ചാണ് കനകയെ കണ്ടത്. കനക വളരെ സന്തോഷവതിയായി കഴിയുകയാണെന്ന് കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.
ഇപ്പോഴിതാ കനകയെ നേരിട്ട് കണ്ടതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കുട്ടി പത്മിനി. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് കനകയെ കണ്ടതെന്ന് കുട്ടി പത്മിനി പറയുന്നു. ഒരു തമിഴ് മീഡിയയോടാണ് പ്രതികരണം. എപ്പോള്‍ പോയാലും കനകയുടെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിട്ടുണ്ടാകും. അതു അരുന്ധതി സിനിമയിലെ പോലെ അഞ്ചാറ് പൂട്ടുകള്‍ ഉണ്ട്. മതില്‍ ചാടി കടന്നാല്‍ ഉള്ളില്‍ നായയുണ്ടോ എന്നറിയില്ല.
വീടിന്റെ വാതിലും പൂട്ടിയ നിലയിലായിരിക്കും. വൈകുന്നേരം ഉള്ളില്‍ ഒരു ലൈറ്റ് ഉണ്ടാകും. പഴകിയ വീടാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. യൂട്യൂബ് സബ്‌സ്‌െ്രെകബേര്‍സിന്റെ നിര്‍ബന്ധം കൊണ്ടാണ് ഇത്തവണ പോയത്. ഇത്തവണയും വീട് പൂട്ടിയിരുന്നു. എപ്പോള്‍ വരുമെന്ന് അറിയില്ലെന്ന് വാച്ച്മാന്‍മാര്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ കാത്തിരുന്നു. കാറിലിരുന്ന് െ്രെഡവറോട് സംസാരിക്കവെ പിറകില്‍ ഓട്ടോ വന്നു. നോക്കിയപ്പോള്‍ കനകയാണ്.
തന്നെ വലിയ പരിചയം ഇല്ലെങ്കിലും തന്റെയാപ്പം കാറില്‍ കയറാന്‍ കനക തയ്യാറായെന്നും കുട്ടി പത്മിനി ഓര്‍ത്തു. കോഫി ഷോപ്പില്‍ പോകാമെന്ന് കനകയാണ് പറഞ്ഞത്. ഞങ്ങള്‍ സംസാരിച്ചു. നിന്റെ അമ്മ എത്ര കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്, ഇന്ന് ആ പ്രോപ്പര്‍ട്ടിക്ക് 13 കോടിയോളം വില വരും. ഈ പ്രോപ്പര്‍ട്ടി ആര്‍ക്കെങ്കിലും കൊടുത്ത് ഭംഗിയുള്ള ഫ്‌ലാറ്റ് വാങ്ങെന്ന് കനകയോട് പറഞ്ഞു. കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല, ആര്‍ക്ക് വേണ്ടിയാണ് നീ ഈ പ്രോപ്പര്‍ട്ടി വെച്ചിരിക്കുന്നതെന്ന് കനകയോട് ഞാന്‍ ചോദിച്ചു.
സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്, അത് കിട്ടിയിട്ടില്ലെന്ന് കനക പറഞ്ഞു. റോഡിന് വേണ്ടി അവരുടെ കുറച്ച് സ്ഥലം എടുത്തിരുന്നു. ഉന്നതരുമായി സംസാരിച്ച് ആ തുക വാങ്ങിത്തരാമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു. കനക ഓക്കെ പറഞ്ഞെങ്കിലും അതിന് ശേഷം അയച്ച ഒരു ഒരു മെസേജിനും മറുപടി തന്നിട്ടില്ല. മെസേജുകള്‍ കാണുന്നുണ്ട്. പക്ഷെ പ്രതികരിക്കുന്നില്ല.
അതില്‍ കൂടുതല്‍ തനിക്ക് നിര്‍ബന്ധിക്കാന്‍ പറ്റില്ല. സഹായം വേണ്ടെന്ന് കനക തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. അച്ഛനും കനകയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു. അച്ഛന് ഒരു വീടും കനകയ്ക്ക് ഒരു വീടും എന്ന ധാരണയിലെത്തിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക ആരെയും കാണാന്‍ താല്‍പര്യപ്പെടുന്നില്ല.
ആരെങ്കിലും കബളിപ്പിച്ചത് കൊണ്ടാണോ എന്നെനിക്ക് അറിയില്ല. പക്ഷെ അവള്‍ സന്തോഷത്തിലാണ്. എന്നോട് നന്നായി സംസാരിച്ചു. ഒറ്റയ്ക്ക് ജീവിക്കാന്‍ അവള്‍ പഠിച്ചു. ഏകാന്തത അവള്‍ ഇഷ്ടപ്പെടുന്നു. ജോലിക്കാര്‍ പോലും ഇല്ല. മുമ്പ് വീട്ടില്‍ ഒരുപാട് വളര്‍ത്ത് മൃഗങ്ങള്‍ ഉണ്ടായിരുന്നു. പൂച്ചകളെയും നായകളുമൊക്കെ കൊടുത്തു, നോക്കാന്‍ പറ്റുന്നില്ലെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
എന്തെങ്കിലും സഹായം ചോദിച്ചാല്‍ ചെയ്ത് കൊടുക്കാന്‍ പറ്റും. പക്ഷെ പൂട്ടിയിട്ട വീട്ടിലേക്ക് കടന്ന് കയറുന്നത് ശരിയല്ല. എന്നെ വിശ്വസിക്ക് എപ്പോള്‍ സഹായം ചോദിക്കുന്നോ അപ്പോള്‍ മാത്രമേ ഇടപെടാന്‍ പറ്റൂ. ഒരുപക്ഷെ കനകയ്ക്ക് സുഹൃത്തുക്കളുണ്ടാകും. കനക ഒറ്റയ്ക്കാണെന്ന് നമ്മള്‍ കരുതുകയല്ലേ. ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാവും.
ഇത്രയും കാലം കോടതിയില്‍ പോയി വന്നതാണ്. കേസ് തീര്‍പ്പാകുന്നത് വരെ വക്കീലുമായി കോണ്‍ടാക്ട് ഉണ്ടായിരിക്കുമല്ലോ. അതിനാല്‍ കനകയ്ക്ക് വേണമെന്ന് തോന്നുമ്പോള്‍ അവര്‍ കോണ്‍ടാക്ടില്‍ വരുമെന്ന് കരുതുന്നു. ഇതില്‍ കൂടുതല്‍ കനകയെ ഞാന്‍ നിര്‍ബന്ധിക്കില്ല. കനക ആര്‍ക്കും മുമ്പിലും കൈ നീട്ടേണ്ടി വരുന്ന സാഹചര്യമില്ലാതെ സന്തോഷകരമായി ജീവിക്കാനുള്ളത് ദേവിക സമ്പാദിച്ച് വെച്ചാണ് പോയത്. അതിനാല്‍ കനക കഷ്ടപ്പെടില്ല. എന്നോട് കനക നല്ല രീതിയിലാണ് സംസാരിച്ചത്. പലരും പറയുന്നത് പോലെ അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
