Connect with us

സ്വപ്നതുല്യമായ യാത്ര, നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു; ജൂഡ് ആന്റണി ജോസഫ്

Malayalam

സ്വപ്നതുല്യമായ യാത്ര, നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു; ജൂഡ് ആന്റണി ജോസഫ്

സ്വപ്നതുല്യമായ യാത്ര, നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു; ജൂഡ് ആന്റണി ജോസഫ്

ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘2018 എവരിവണ്‍ ഈസ് ഹീറോ’ എന്ന ചിത്രത്തിന് ഇടം നേടാനാവാത്തതില്‍ പ്രേക്ഷകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

’15 സിനിമകളുടെ ചുരുക്കപ്പെട്ടികയിലേക്ക് ഇടം നേടാനായില്ല. നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു. ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂര്‍വ നേട്ടമാണ്.

നിര്‍മാതാക്കള്‍ക്കും, കലാകാരന്മാര്‍ക്കും, ടെക്‌നീഷന്മാര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി’ എന്നാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജൂഡ് പറയുന്നത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്.

ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്‌കാര്‍ എന്‍ട്രി നേടിയ മറ്റ് മലയാള ചിത്രങ്ങള്‍.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപട്ടികയില്‍ ഇടം പിടിച്ച സിനിമകള്‍

പെര്‍ഫെക്റ്റ് ഡേയ്‌സ് (ജപ്പാന്‍)

ഫാളന്‍ ലീവ്‌സ് (ഫിന്‍ലാന്‍ഡ്)

ടോട്ടം (മെക്‌സിക്കോ)

ദി മോങ്ക് ആന്‍ഡ് ദ ഗണ്‍ (ഭൂട്ടാന്‍)

അമേരിക്കാറ്റ്‌സി (അര്‍മേനിയ)

ദി പ്രോമിസ്ഡ് ലാന്‍ഡ് (ഡെന്‍മാര്‍ക്ക്)

ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാന്‍സ്)

ദ മദര്‍ ഓഫ് ഓള്‍ ലൈസ് (മൊറോക്കോ)

സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിന്‍)

ഫോര്‍ ഡോട്ടേഴ്‌സ് (ടുണീഷ്യ)

20 ഡേയ്‌സ് ഇന്‍ മരിയുപോള് ( ഉക്രെയ്ന്‍)

സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് (യു.കെ)

ടീച്ചേഴ്‌സ് ലോഞ്ച് (ജര്‍മനി)

ഗോഡ്‌ലാന്‍ഡ് (ഐസ്ലാന്‍ഡ്)

ലോ ക്യാപിറ്റാനോ (ഇറ്റലി)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top