സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹം; ഫോട്ടോ പങ്കുവെച്ചതിൽ ഇപ്പോൾ എനിക്ക് വിഷമം തോന്നുന്നു; കനകയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാലാജി!!
By
ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ വെളിച്ചത്തില്‍ നിന്നകന്നു കഴിയുകയാണ് ഈ സൂപ്പര്‍ നായിക.
അമ്മ ദേവികയുടെ നിഴലില്‍ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകര്‍ത്തി കളഞ്ഞു. ഇതിന് ശേഷം തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടി പെട്ടെന്നായിരുന്നു അപ്രത്യക്ഷമായത്.
ഇപ്പോൾ കനകയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് കനകയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആരാധകനൊപ്പം കനക എന്ന് പറഞ്ഞാണ് ഫോട്ടോ വൈറലായത്. എന്നാൽ ഇത് കനകയുടെ ആരാധകനല്ല, സുഹൃത്താണ്. വർഷങ്ങൾക്ക് മുമ്പ് കനകയുടെ അഭിമുഖമെടുത്ത മാധ്യമപ്രവർത്തകനാണ് ഫോട്ടോയിൽ കനകയ്ക്കൊപ്പം കാണുന്ന ബാലാജി.
ഇപ്പോഴിതാ കനകയെക്കുറിച്ച് സംസാരിക്കുന്ന ബാലാജിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഫോട്ടോ ഇത്രയും വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കനക എന്റെ നല്ല സുഹൃത്താണ്. ഒരിക്കൽ കനക മരിച്ചെന്ന് പരക്കെ വാർത്ത വന്നിരുന്നു.
അന്ന് ഞാൻ ഒരു മീഡിയയിൽ വർക്ക് ചെയ്യുകയാണ്. ഈ വാർത്ത സത്യമല്ല, വാർത്ത കൊടുക്കരുതെന്ന് എന്റെ ചാനലിൽ ഞാൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് തെളിയിക്കാമെന്നും പറഞ്ഞു. ആർക്കും കനകയുടെ വിവരം ലഭിച്ചില്ല. ഞാനും ക്യാമറമാനും കാറെടുത്ത് അവരുടെ വീട്ടിൽ പോയി. മരിച്ചെന്ന വാർത്ത കേട്ട് ആരാധകർ രണ്ട് മൂന്ന് പേർ വീടിന് മുന്നിലുണ്ടായിരുന്നു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ ഉള്ളിൽ കയറി. ‘വീട്ടിൽ നിന്നും പുറത്താക്കിയാലും കുഴപ്പമില്ല വേറെ വീടുണ്ട്, ഭർത്താവിനെ വിശ്വസിക്കരുതെന്ന് അച്ഛൻ പറഞ്ഞതാണ്’.
കനകയോട് ഫോണിലൂടെ സംസാരിച്ചു. നിങ്ങൾ മരിച്ചെന്ന വാർത്ത പ്രചരിക്കുന്നുണ്ട് കണ്ടിരുന്നോ എന്ന് ചോദിച്ചു. അതെ, ബന്ധുക്കൾ വിളിച്ചിരുന്നെന്ന് കനക. അവർ താഴേക്ക് വന്നു. ഞങ്ങൾ ഉടനെ കനക ജീവനോടെയുണ്ടെന്ന വാർത്ത കൊടുത്തു. അതോടെ മറ്റെല്ലാ ചാനലുകളും ഫ്ലാഷ് ന്യൂസ് നിർത്തി. അന്ന് കനക തനിക്കായി ഒരു അഭിമുഖം തന്നു. ഇന്റർവ്യൂ ടെലികാസ്റ്റ് ചെയ്തപ്പോൾ വളരെ ശ്രദ്ധ നേടി. ആ സൗഹൃദം ഇപ്പോഴും തുടരുന്നെന്നും ബാലാജി പറയുന്നു.
അടുത്തിടെ രണ്ട് മൂന്ന് തവണ കനകയെ കണ്ടിരുന്നു. ഇത്തവണ കണ്ടപ്പോൾ ഫോട്ടോയെടുക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കരകാട്ടക്കാരൻ എന്ന സിനിമയുടെ രണ്ടാം ഭാഗം എടുത്താൽ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ പാട്ടിയുടെ റോളാണോ എന്ന് കനക ചോദിച്ചു. അവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ല. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം.
ഇൻഡസ്ട്രിയിലെ പുതിയ സിനിമകൾ, പുതിയ നടീനടൻമാർ എന്നിവരെക്കുറിച്ചെല്ലാം അറിയാമെന്നും ബാലാജി പറഞ്ഞു. അവർ സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ ഫോട്ടോ പങ്കുവെച്ചതിൽ ഇപ്പോൾ എനിക്ക് വിഷമം തോന്നുന്നു.
ഇത്രയും കാലം അവർ തിയറ്ററിൽ പോയി സിനിമ കണ്ടും ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചും സ്വാതന്ത്ര്യത്തോടെ ജീവിക്കുകയായിരുന്നു. പക്ഷെ ഇനി എല്ലാവരും പൊതുസ്ഥലത്ത് കനകയെ ശ്രദ്ധിക്കും. ഫോട്ടോ എടുക്കും. അവരുടെ സ്വകാര്യ ജീവിതത്തിന് ശല്യമാകും. അതിൽ തനിക്ക് ഖേദമുണ്ടെന്നും ബാലാജി പറയുന്നു.
തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടി ദേവികയുടെ മകളായിട്ടാണ് കനക അഭിനയ ലോകത്തേക്ക് എത്തിയത്. കരകാട്ടക്കാരൻ എന്ന ആദ്യ ചിത്രം വൻ ഹിറ്റായി. തുടർന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം അവസരങ്ങൾ ഒഴുകിയെത്തി.
അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനക ചെറുതായിരിക്കുമ്പോൾ തന്നെ ദേവികയും ഭർത്താവ് ദേവദാസും വേർപിരിഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും ഒറ്റയ്ക്കുള്ള ജീവിതമായി. അമ്മ മരണപ്പെട്ടതോടെ ആരുമില്ലാത്ത അവസ്ഥയിൽ കനക മാനസികമായി തകർന്നു.
തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളായിരുന്നു കനക. താരപുത്രി എന്ന നിലയില്‍ അല്ലാതെ സ്വന്തമായി കഴിവുകള്‍ പ്രകടിപ്പിച്ചെങ്കിലും കനകയുടെ ജീവിതം ഒരു ദുരന്തമായിരുന്നു. അമ്മയുടെ വേര്‍പാടുണ്ടായതോടെയാണ് നടി തകര്‍ന്ന് പോകുന്നത്. ഇപ്പോള്‍ ആരും തുണയില്ലാതെ ഒറ്റയ്ക്കുള്ള ജീവിതം മയിക്കുകയാണ് കനക.