Malayalam
അമൃത ഗോപിയുടെ കൂടെ പോയത് തന്നെ തെറ്റ്, എന്ത് കൊണ്ട് ഡിവോഴ്‌സ് നടന്നു എന്ന് നിങ്ങള്‍ക്ക് പബ്ലിക് ആയി പറഞ്ഞു കൂടെ? ഈ നെടുനീളം പോസ്റ്റ് ഇടുന്നതിന്റെ നാലിലൊന്നു സമയം മതിയല്ലോ; സോഷ്യല്‍ മീഡിയ
അമൃത ഗോപിയുടെ കൂടെ പോയത് തന്നെ തെറ്റ്, എന്ത് കൊണ്ട് ഡിവോഴ്‌സ് നടന്നു എന്ന് നിങ്ങള്‍ക്ക് പബ്ലിക് ആയി പറഞ്ഞു കൂടെ? ഈ നെടുനീളം പോസ്റ്റ് ഇടുന്നതിന്റെ നാലിലൊന്നു സമയം മതിയല്ലോ; സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ ബാല. ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിച്ചതാണ്. വിവാഹമോചനത്തിന് ശേഷം ബാല മുന്‍ഭാര്യയെ കുറിച്ച് പറഞ്ഞ കഥകള്‍ ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. എന്നാലും വീണ്ടും ശക്തമായ ആരോപണങ്ങളുമായിട്ടാണ് താരം എത്തുന്നത്.
കഴിഞ്ഞ ദിവസം തന്റെ ദാമ്പത്യ ജീവിതത്തില്‍ നടക്കാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞാണ് ബാല രംഗത്തെത്തിയത്. അത്തരമൊരു കാഴ്്ച കണ്ടതോട് കൂടിയാണ് അമൃതയുമായി വേര്‍പിരിയാമെന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് ഒരു അഭിമുഖത്തിലാണ് താരം പറഞ്ഞത്. മാത്രമല്ല മകളെ കാണാന്‍ പറ്റാത്തതിന്റെയും മുന്‍ഭാര്യയുടെ പങ്കാളിയായ ഗോപി സുന്ദറിനെതിരെയും ബാല തുറന്നടിച്ചു.
പിന്നാലെ ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. മാത്രമല്ല തന്റെ കുടുംബത്തിലേക്ക് മോശം കമന്റുമായി വരുന്നവര്‍ക്കെതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമിയും എത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ കുടുംബം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അഭിരാമി സംസാരിച്ചത്. ഇതിന് പുറമേ അഭിരാമിയുടെ പോസ്റ്റിന് താഴെ താരകുടുംബത്തിന് പിന്തുണ അറിയിച്ചും മറ്റുമായി വരുന്ന കമന്റുകള്‍ക്കും താരം മറുപടി നല്‍കിയത് ശ്രദ്ധേയമായി.
ഞാന്‍ വളരെ രൂക്ഷമായി അമൃതയെ വിമര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഒരാള്‍ വന്നിരിക്കുന്നത്. എന്നാല്‍ വേറൊരു പ്രശ്‌നത്തിന്റെ പേരിലാണത്. അതും ഇനി ഞാന്‍ പറയാന്‍ പോകുന്നതും ആയി യാതൊരു ബദ്ധവും ഇല്ലെന്ന് ആദ്യമേ പറയട്ടെ. നിങ്ങള്‍ എന്തിനാ സഹോദരിമാരെ ഈ വിഴുപ്പുകെട്ടു ചുമക്കുന്നത്. അമൃത ബാല പ്രശ്‌നം എന്താണ്. അല്ലെങ്കില്‍ എന്ത് കൊണ്ട് ഡിവോഴ്‌സ് നടന്നു എന്ന് നിങ്ങള്‍ക്ക് പബ്ലിക് ആയി പറഞ്ഞു കൂടെ? ഈ നെടുനീളം പോസ്റ്റ് ഇടുന്നതിന്റെ നാലിലൊന്നു സമയം മതിയല്ലോ.
എന്റെ ഇതേ ചോദ്യം ഒരു വ്യക്തി ചോദിച്ചപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു. ‘ നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരേ ‘ എന്ന്. ഇത് സോഷ്യല്‍ മീഡിയയാണ്. ആരുടേയും വീട്ടില്‍ കേറി വന്നല്ല ചോദിക്കുന്നത്. നിങ്ങള്‍ ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ വന്നു നിങ്ങളുടെ ദനീയാവസ്ഥ പറയുന്നത് കൊണ്ട് ആണ്. സപ്പോര്‍ട്ട് ചെയ്യണമെന്ന് പറയുന്നത് കൊണ്ട് ആണ്. കാര്യം എന്താണ് എന്ന് അറിയാതെ പൊട്ടന്‍ കളിക്കാന്‍ ആര്‍ക്കും നേരമില്ല.
നിങ്ങളെ അറിയുന്നവര്‍ കാണും, മതി. അവര്‍ സപ്പോര്‍ട്ട് ചെയ്താല്‍ മതി എന്നാണെകില്‍ പിന്നെ എന്നതിനാ ഈ പറച്ചില്‍? സ്വന്തം വീട്ടില്‍ ഇങ്ങനെ ആണെങ്കിലോ എന്ന് ചോദിക്കുന്നത് കണ്ടു. എന്റെ വീട്ടില്‍ ആണെങ്കില്‍ ഞാന്‍ ലീഗലി മുന്നോട്ട് പോകും. നിങ്ങള്‍ എന്ത് കൊണ്ട് നിയമപരമായി ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. വല്ലവനും വന്നു വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത് എന്തിന് കേട്ട് കൊണ്ടിരിക്കുന്നു?
ഇനി കോടതയില്‍ എന്തെങ്കിലും നടക്കുന്നുണ്ട്. അതുകൊണ്ട് പബ്ലിക്കായി ഒന്നും പറയാന്‍ പാടില്ല എന്നുണ്ടെങ്കില്‍ അത് മറുഭാഗവും പാലിക്കേണ്ട മര്യാദയല്ലേ? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിനു എതിരെ കേസ് കൊടുത്തൂടെ? സ്ത്രീകള്‍ മാത്രമേ ഉള്ളു എന്ന് പറഞ്ഞു എന്ത് തോന്നിവാസം നടന്നാലും കേള്‍ക്കണമെണോ? ഇങ്ങനെയാണ് ഒരാള്‍ അമൃതയോടും അഭിരാമിയോടും ചോദിക്കുന്നത്.
മാത്രമല്ല അമൃത ഗോപിയുടെ കൂടെ പോയത് തന്നെ തെറ്റ് ആണെന്നാണ് വേറൊരാള്‍ പറയുന്നത്. നിങ്ങള്‍ ശരിക്കും ആലോചിച്ച് വേണം എല്ലാം ചെയ്യാന്‍. ഇനി ഇപ്പോള്‍ അത് കൂടെ അമൃതയുടെ ജീവിതത്തില്‍ നെഗറ്റീവ് ആയില്ലേ? എല്ലാം ശ്രദ്ധിക്കുക. അഭിരാമി നിന്റെ ജീവിതം നല്ലത് പോലെ ശ്രദ്ധിക്കുക. എല്ലാം നല്ലത് പോലെ ആലോചിച്ചു ചെയ്യുക. അച്ഛന്റെ കുറവ് ഒരു വലിയ കുറവ് തന്നെ ആണെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി അഭിരാമിയും എത്തി.
പ്രിയപ്പെട്ട സഹോദരാ, നിങ്ങളോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാന്‍ പറയട്ടെ, ഞാന്‍ എല്ലാവരുടെയും ജീവിതത്തെ പെര്‍ഫെക്ടായിട്ടല്ല കാണുന്നത്. ഒരു പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റിയെങ്കില്‍ തന്നെ നമ്മളെക്കാളും വേദനയും അവഹേളനവും അനുഭവിക്കേണ്ടി വരുന്നത് അവരായിരിക്കും.
ഒരാളുടെ ജീവിതത്തിലെ തെറ്റും ശരിയും പറയാന്‍ ഞാന്‍ ആരുമല്ല. കാരണം ഓരോരുത്തര്‍ക്കും ദുര്‍ബലമായ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാവും. അതൊന്നും അറിയാതെ ഒന്നും പറയാന്‍ ആര്‍ക്കും അധികാരമില്ല. ഈ കാര്യത്തിലും എനിക്ക് പറയാന്‍ അത്രയേ ഉളളു. വളരെ നല്ല മനസോടെയാണ് ഇതൊക്കെ പറഞ്ഞതെന്ന് മനസിലായി. നന്ദി.. എന്നുമാണ് ആരാധകന് അഭിരാമി നല്‍കിയ മറുപടി.
അതേ സമയം അമൃത മകളെ ബാലയെ കാണിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളു എന്നാണ് തോന്നുന്നതെന്ന് ചൂണ്ടി കാണിക്കുകയാണ് ചിലര്‍. ഒരിക്കലും അച്ഛനെയും മകളെയും പിരിക്കരുത്. അങ്ങനൊരു തോന്നലാണ് ബാലയെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നതെന്നാണ് തോന്നുന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് അഭിരാമിയുടെ പോസ്റ്റിന് താഴെ വരുന്നത്.