Actress
ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രം…, പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ വയനാട് മത്സരിക്കും
ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രം…, പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ വയനാട് മത്സരിക്കും
തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമാണ്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയും പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇപ്പോൾ രാഷ്ട്രീയത്തിൽ ശോഭിച്ച് നിൽക്കുകയാണ് നടി. ഖുഷ്ബു പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കുമെന്ന തര്തതിൽ േസാഷ്യൽ മീഡിയയിൽ വാ്ർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ഖുഷ്ബു പറയുന്നത്.
വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണ്. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണെന്നു ഖുഷ്ബു പറഞ്ഞു.
സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദര്‍. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബു 2020ല്‍ ബിജെപിയില്‍ ചേര്‍ന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.
പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വേളയില്‍ ഖുഷ്ബു പിന്തുണച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖുഷ്ബുവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തും കളംമാറ്റത്തിന് കാരണമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ സിനിമാ അരങ്ങേറ്റം. തോടിസി ബേവഫായി ആയിരുന്നു ആദ്യമായി അഭിനയിച്ച ചിത്രം. രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളില്‍ ഖുശ്ബു വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
