Actor
സരിത മാമിന് ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു; ജയറാം
സരിത മാമിന് ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു; ജയറാം
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളിൽ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കർ കെ ബാലചന്ദറുടെ നിരവധി സിനിമകളിൽ സരിത അഭിനയിച്ചു. സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് ആവാർഡ് പരിപാടിയിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ജയറാം വേദിയിലിരിക്കെ ഒപ്പം അഭിനയിച്ച ചില താരങ്ങളുടെ ചിത്രം കാണിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള ഓർമകൾ ജയറാം പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ നടി സരിതയുടെയും ചിത്രം കാണിക്കുന്നുണ്ട്. ‘ജൂലി ഗണപതി’യിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എപ്പോഴും സങ്കടം തോന്നുന്ന കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം സംസാരിച്ച് തുടങ്ങുന്നത്.
‘സരിത മാമിൻ്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ലെന്നും ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരുമെന്നും ജയറാം പറഞ്ഞു.
ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായിരുന്നു സരിത. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങൾ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കൽപ്പങ്ങൾക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിത. കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു.
എന്നാൽ നടൻ മുകേഷുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും വലിയ ഇടവേളയെടുക്കുകയായിരുന്നു താരം. എന്നാൽ ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സരിത വീണ്ടും സിനിമാ ലോകത്തെത്തിയത്. ശിവകാർത്തികേയൻ ചിത്രമായ ‘മാവീരനിലൂടെ’യായിരുന്നു തിരിച്ചുവരവ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
നടൻ മുകേഷിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സതിര സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും വിവാഹിതരായത്. എന്നാൽ 2011ൽ ഇരുവരും വേർപിരിഞ്ഞു. പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ വിവാഹമോചനമായിരുന്നു ഇവരുടേത്. ഏറെക്കാലം ഇവർക്കിടയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
ഗാർഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാൻ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിൻവലിച്ചാൽ മൂച്യൽ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിൻവലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നിരുന്നില്ല. ഞാൻ അനുഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ.
എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. അദ്ദേഹത്തിന്റെ അച്ഛന് ഞാൻ വാക്ക് കൊടുത്തിരുന്നു. എന്റെ മോൻ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത് എന്ന് അച്ഛൻ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാൻ പാലിച്ചിരുന്നു. ഇപ്പോൾ എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് പറയുന്നത് എന്നുമാണ് സരിത മുമ്പോരിക്കൽ പറഞ്ഞിരുന്നത്.