Malayalam
ഇസയ്ക്ക് ഒരു വയസ്സ്; പിറന്നാള്‍ കേക്കിൽ സര്‍പ്രൈസുമായി ചാക്കോച്ചൻ
ഇസയ്ക്ക് ഒരു വയസ്സ്; പിറന്നാള്‍ കേക്കിൽ സര്‍പ്രൈസുമായി ചാക്കോച്ചൻ
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാൾ. നിരവധി പേരാണ് താരങ്ങളും ആരാധകരുമുൾപ്പടെ ആശംസ അറിയിച്ച് എത്തിയത്. പിറന്നാൾ കേക്കിനടുത്തിരുന്ന് ചിരിക്കുന്ന ഇസയുടെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത് വെറുമൊരു കേക്ക് അല്ല…. പിറന്നാൾ കേക്കിൽ ഒരു സന്ദേശം ഒളിപ്പിച്ച് വച്ചിട്ടുണ്ട്
ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നൽകിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
പേളി മാണി, ഐശ്വര്യ ലക്ഷ്മി, സംവൃത സുനിൽ, അനുമോൾ, വിനയ് ഫോർട്ട്, ഗായത്രി ആർ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാൽ, സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും ഇസയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സ്നേഹാശംസകൾക്കെല്ലാം ചാക്കോച്ചൻ മറുപടി നൽകിയിട്ടുണ്ട്.
kunjakko boban
