‘നിങ്ങള്‍ക്കൊക്കെ എന്നെക്കുറിച്ച് ഇപ്പോള്‍ ഒരു തെറ്റിദ്ധാരണയുണ്ട്, സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിശാലമായ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത് ; കുഞ്ചാക്കോ ബോബൻ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ . അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . വലിയ സിനിമകളിൽ അഭിനയിക്കുന്നു എന്ന് കരുതി താൻ വലിയ സംഭവമാണെന്ന് കരുതരുതെന്ന് കുഞ്ചാക്കോ ബോബൻ. നടന്റെ അവസാനം പുറത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ സിനിമയേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നടൻ. സിനിമയുടെ അവസാനം ജഡ്ജ് പ്രാവിനേയും കൊണ്ട് തിരികെ പോകുന്നത് പ്രതീകാത്മകം ആയിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘നിങ്ങള്‍ക്കൊക്കെ എന്നെക്കുറിച്ച് ഇപ്പോള്‍ ഒരു തെറ്റിദ്ധാരണയുണ്ട്. ഞാന്‍ വലിയ വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വലിയ സംഭവമാണെന്ന് കരുതരുത്. സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിശാലമായ ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത്.
ന്നാ താന്‍ കേസ് കൊട് എന്ന സിനിമ റിലീസ് കഴിഞ്ഞ്, പിന്നെ ഒടിടിയിൽ വന്നപ്പോഴാണ് ഇതിലെ പലകാര്യങ്ങളെ കുറിച്ചും ഞാന്‍ പോലും മനസിലാക്കുന്നത്. ഒടിടിയില്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ മിക്കവാറും പ്രിയയും മോനുമൊക്കെ വീട്ടിലിരുന്ന് ആ സിനിമ കാണുമായിരുന്നു.അങ്ങനെ ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രിയ എന്നോട് ഒരു കാര്യം പറഞ്ഞത്. സിനിമയില്‍ ഒരാളെ ടെമ്പോ ഇടിച്ചിട്ട് പോകുന്ന സീനുണ്ടായിരുന്നല്ലോ. ആ വണ്ടിയുടെ പുറകില്‍ ‘ഹാന്‍ഡ്സം’ എന്ന് എഴുതിയിട്ടുണ്ട്. സുന്ദരന്‍ എന്നാണ് അതിന് അര്‍ത്ഥം. സിനിമയില്‍ അത് ഉപയോഗിച്ചിരിക്കുന്നത് ഹാന്‍സ് വിൽക്കുന്നയാൾ എന്ന അര്‍ത്ഥത്തിലാണെന്ന് പ്രിയ പറയുമ്പോൾ ആണ് അറിയുന്നത്.
അപ്പോള്‍ ഞാന്‍ പ്രിയയോട് ശരിക്കും അങ്ങനെ ആണോ എന്ന് ചോദിച്ചു. അതുപോലുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും കണ്ട് പഠിച്ച് വരുന്നതേയുള്ളു. ഇതിന്റെ ഉത്തരം എന്തായാലും ഞാന്‍ ഡയറക്ടറോട് ചോദിച്ച് മനസിലാക്കാം. ഇനി ഇങ്ങനെയുള്ള ചോദ്യമൊന്നും എന്നോട് ചോദിക്കരുത്. ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി എന്റെ കയ്യില്‍ തന്നാല്‍ മതി. നിങ്ങള്‍ എന്നെ പബ്ലിക്കായി ഇങ്ങനെയിരുത്തി അപമാനിക്കരുത്,’ ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മഹേഷ് നാരായണം സംവിധാനം ചെയ്ത ‘അറിയിപ്പ്’ ആണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബനെ കൂടാതെ ദിവ്യ പ്രഭയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബുസാൻ, ഗോവ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കുന്നുണ്ട്.
