Malayalam Breaking News
ചേട്ടനെന്താ എന്നെ പ്രണയിക്കാത്തത് ? – കുഞ്ചാക്കോ ബോബനോട് ചാന്ദ്നിയുടെ ചോദ്യം
ചേട്ടനെന്താ എന്നെ പ്രണയിക്കാത്തത് ? – കുഞ്ചാക്കോ ബോബനോട് ചാന്ദ്നിയുടെ ചോദ്യം
By
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. സിനിമയിൽ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രണയ നായകനായി തന്നെയാണ്. റൊമാന്റിക് ഗാനങ്ങളും പ്രണയനിമിഷങ്ങളും നിറഞ്ഞ രംഗങ്ങളും സാധാരണ കുഞ്ചാക്കോ ബോബന്റെ സിനിമകളിൽ ഉണ്ടാകാറുണ്ട്. പക്ഷെ അടുത്തിറങ്ങിയ അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വളരെ സീരിയസ് കഥാപാത്രമായാണ് എത്തിയത്.
കഥാപാത്രത്തിന്റെ സീരിയസ്നെസ്സ് കാരണം പ്രണയ രംഗങ്ങൾ തീരെയുമില്ലായിരുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചത് ചാന്ദ്നി ആയിരുന്നു. ഡാർവിന്റെ പരിണാമം, സി ഐ എ എന്നീ ചിത്രങ്ങൾക്ക് ശേഷം ചാന്ദ്നി അഭിനയിക്കുന്ന ചിത്രം കൂടി ആയിരുന്നു അള്ളു രാമേന്ദ്രൻ . അനിയത്തിപ്രാവിലെയും നിറത്തിലേയുമൊക്കെ കുഞ്ചാക്കോ ബോബനെ മന്സിലിട്ടാണ് ചാന്ദ്നി ചിത്രത്തിൽ അഭിനയിക്കാൻ വരുന്നത്.
പ്രണയ രംഗങ്ങളും ഗാനവുമൊക്കെ പ്രതീക്ഷിച്ച് വന്ന ചാന്ദ്നിക്ക് പക്ഷെ നിരാശയാണ് ഫലമുണ്ടായത് . സിനിമയിൽ പ്രണയിച്ചത് കൃഷ്ണ ശങ്കറും അപർണ ബലമുരളിയുമാണ്. കുടുംബിനിയായി ചാന്ദ്നിയും. പക്ഷെ സിനിമ അങ്ങനെയൊക്കെയാണെങ്കിലും കുഞ്ചാക്കോ ബോബനോട് ഒരു ചോദ്യം ചോദിക്കാൻ ചാന്ദ്നി മറന്നില്ല.
ചിത്രത്തിന്റെ പ്രമൊഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തന്നെ ഞെട്ടിച്ച ആ ചോദ്യം ചാക്കോച്ചന് വെളിപ്പെടുത്തിയത്.ഗള്‍ഫ് പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ അണിയറപ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനം നടന്നിരുന്നു.അപ്പോളാണ് അള്ള് രാമേന്ദ്രനെക്കുറിച്ച് സംസാരിക്കുന്നതിനിടെയില്‍ ആണ് തന്നോട് ചാന്ദ്നി ചോദിച്ച ചോദ്യത്തെക്കുറിച്ച് ചാക്കോച്ചന് സംസാരിച്ചത്. എന്താണ് ചേട്ടന് എന്നെ പ്രണയിക്കാത്തത് എന്നായിരുന്നു നടിയുടെ ചോദ്യം.ചാന്ദ്നി ചോദിച്ച ചോദ്യത്തെക്കുറിച്ച് ചിരിച്ചുകൊണ്ടായിരുന്നു ചാക്കോച്ചന് വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചത്.
kunchacko boban about chandni
