Connect with us

പാക്കിസ്ഥാനെ സഹിച്ചത് മതി ;ഇനി ചർച്ച യുദ്ധക്കളത്തിൽ – പൊട്ടിത്തെറിച്ച് ഗംഭീർ

Malayalam Breaking News

പാക്കിസ്ഥാനെ സഹിച്ചത് മതി ;ഇനി ചർച്ച യുദ്ധക്കളത്തിൽ – പൊട്ടിത്തെറിച്ച് ഗംഭീർ

പാക്കിസ്ഥാനെ സഹിച്ചത് മതി ;ഇനി ചർച്ച യുദ്ധക്കളത്തിൽ – പൊട്ടിത്തെറിച്ച് ഗംഭീർ

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ ആക്രമണത്തിൽ 45 ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ചാവേറാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. നമുക്ക് വിഘടനവാദികളുമായും പാക്കിസ്ഥാനുമായും ചർച്ച നടത്താം. മേശക്കിരുവശവും ഇരുന്നല്ല, യുദ്ധക്കളത്തിൽ. ഇത്രത്തോളം സഹിച്ചതു മതി– ഗംഭീർ ട്വീറ്റ് ചെയ്തു.

ചാവേറേക്രമണം നടത്തിയവര്‍ക്ക് കനത്ത വിലനല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍പാക്കിസ്ഥാന്‍തന്നെയാണെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി വിലയിരുത്തി. നിലപാട് കുടുപ്പിക്കുന്നതിന്‍റെ ഭാഗമായി പാക്കിസ്ഥാന് നല്‍കിയിരുന്ന അഭിമതരാഷ്ട്രപദവി എടുത്തുകളയാനും യോഗം തീരുമാനിച്ചു. പാക് ഹൈക്കമിഷണറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കും.

ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്‍റെ പങ്കിന് ശക്തമായ തെളിവുകള്‍ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയില്‍ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. വ്യാപാരരംഗത്ത് പാക്കിസ്ഥാന് നല്‍കിയിരുന്ന അഭിമത രാഷ്ട്രപദവി എടുത്തുകളഞ്ഞ് വാണിജ്യമന്ത്രാലയം വിജ്ഞാപനമിറക്കും. രാജ്യാന്തരതലത്തില്‍പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. ജെയ്ഷെ മുഹമ്മദ് തലവന്‍മൗലാന മസൂദ് അസഹ്റിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ശക്തമാക്കും. സൈനിക നടപടിയെക്കുറിച്ച് ഇപ്പോള്‍പറയാനില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്ലി പറഞ്ഞു.

2547 ജവാന്‍മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു.

gautam gambhir about terrorit attack

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top