ഒരുപാട് ആളുകള്‍ പറ്റിച്ചിട്ടുണ്ട്. തുടക്കകാലത്ത് വണ്ടിച്ചെക്ക് കിട്ടിയിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ചിത്ര
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന അതുല്യകലാകാരി. സിനിമാ പിന്നണി ഗാനരംഗത്ത് എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ബംഗാളിയിലും ഒറിയയിലുമെല്ലാം പാട്ടുകള്‍ പാടി കയ്യടി നേടിയിട്ടുണ്ട് ചിത്ര. കാലത്തിനൊപ്പം തന്നെ ചിത്രയെന്ന ഗായികയുമുണ്ട്. ഇന്നത്തെ പാട്ടുകളിലും ചിത്രയും സാന്നിധ്യമുണ്ട്. മെലഡി പാടുന്ന അതേ വൈഭവത്തോടെ തന്നെ അല്ലു ്അര്‍ജുന്‍ ചിത്രത്തിലൊരു പെപ്പി പാട്ടും ചിത്രയ്ക്ക് പാടാന്‍ സാധിക്കും.
ലോകം മുഴുവന്‍ ആരാധകരുള്ള രാജ്യം ആദരിക്കുന്ന ഗായികയാണെങ്കിലും തന്റെ ലാളിത്യവും വിനയവുമൊന്നും ഇന്നും കെഎസ് ചിത്ര കൈവിട്ടിട്ടില്ല. ഇപ്പോഴിതാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് ചിത്ര മനസ് തുറക്കുകയാണ്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെഎസ് ചിത്ര മനസ് തുറന്നത്.
യങ്ങ്‌സ്റ്റേഴ്സായ ഒരുപാട് കുട്ടികള്‍ എന്റെ അടുത്ത് വന്നു അമ്മെ എന്ന് വിളിച്ചു സങ്കടം പറയാറുണ്ടെന്നാണ് ചിത്ര പറയുന്നത്. പാട്ടു കേട്ടാണ് ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മറക്കുന്നതെന്നാണ് അവര്‍ പറയുന്നതെന്നും ചിത്ര പറയുന്നു. അതേസമയം യുവാക്കള്‍ക്ക് കെഎസ് ചിത്ര ഒരു ഉപദേശവും നല്‍കുന്നുണ്ട്. കാറിലൊക്കെ പോകുമ്പോള്‍ കുട്ടികള്‍ ചെവിയില്‍ ഹെഡ് സെറ്റും വച്ച് മതിമറന്ന് നടക്കുന്നത് കാണാറുണ്ടെന്നും എന്നാല്‍ അവരെ കാണുമ്പോള്‍ തനിക്ക് ഓര്‍മ്മ വരുന്നത് തന്റെ അമ്മ പറഞ്ഞൊരു കാര്യമാണെന്നാണ് ചിത്ര പറയുന്നത്.
നമ്മള്‍ ഒരു സ്ഥലത്തു പോകുമ്പോള്‍ചുറ്റും ഒരു കണ്ണ് വേണം, നമ്മുടെ സേഫ്റ്റി നമ്മുടെ കൈയ്യില്‍ ആണെന്നാണ് ചിത്രയ്ക്ക് യുവാക്കളോടായി പറയാനുള്ളത്. നമ്മുടെ ചുറ്റും എപ്പോഴും ഒരു ശ്രദ്ധ വേണം. എന്തെങ്കിലും അപകടം ഉണ്ടാക്കുന്ന സംഭവം ഉണ്ടായാല്‍ രക്ഷപെട്ടു പൊയ്‌ക്കൊള്ളണം എന്നും അമ്മ പറഞ്ഞു തന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്നത്തെ അതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് ചിത്രയുടെ അഭിപ്രായം.
വസ്ത്രങ്ങളെ കുറിച്ചുപോലും ശ്രദ്ധ വയ്ക്കുന്നില്ലെന്നും ചിത്ര പറയുന്നു. അതുപോട്ടെ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും ചിത്ര അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുന്നോ എന്ന് നോക്കണമെന്നും കാരണം അങ്ങനെ ആണല്ലോ ഓരോ അപകടങ്ങളില്‍ പോയി ചാടുന്നതെന്നും ചിത്ര ചൂണ്ടിക്കാണിക്കുന്നു.
പാട്ടുകളില്‍ വന്ന മാറ്റത്തെക്കുറിച്ചും ചിത്ര സംസരിക്കുന്നുണ്ട്. എല്ലാ ഇന്ഡസ്ട്രിയയിലും പാട്ടിന്റെ രൂപം മാറിയിട്ടുണ്ട്. ഒരു പല്ലവി ഒരു ചരണം ആയി മാറിയിട്ടുണ്ട് പാട്ടുകളെന്നാണ് താരം പറയുന്നത്. പാട്ടിനെ കുട്ടികളോടാണ് ചിത്ര ഉപമിക്കുന്നത്. താനൊരു കമ്പോസര്‍ ആണെങ്കില്‍ എപ്പോഴും പാട്ടുകളെക്കുറിച്ചായിരിക്കും ആലോചിച്ച് നടക്കുകയെന്നാണ് ചിത്ര പറയുന്നത്.
തന്റെ വീടിന്റെ പേര് ശ്രുതി എന്നാണെന്നും താരം പറയുന്നു. അതേസമയം, തന്നെ ഒരുപാട് ആളുകള്‍ പറ്റിച്ചിട്ടുണ്ട്. തുടക്കകാലത്ത് വണ്ടിച്ചെക്ക് കിട്ടിയിട്ടുണ്ടെന്നും ചിത്ര വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതൊക്കെ പോട്ടെ എന്ന് വയ്ക്കാറുണ്ട്, ദൈവം നമുക്ക് തന്നിട്ടുണ്ടല്ലോ എന്ന് ഓര്‍ക്കും എന്നുമാണ് ചിത്ര കൂട്ടിച്ചേര്‍ക്കുന്നത്.
