Connect with us

ജോജു ജോർജിന്റെ പുതിയ ചിത്രം ‘ഇരട്ട’യുടെ പോസ്റ്റർ പുറത്തിറങ്ങി

Movies

ജോജു ജോർജിന്റെ പുതിയ ചിത്രം ‘ഇരട്ട’യുടെ പോസ്റ്റർ പുറത്തിറങ്ങി

ജോജു ജോർജിന്റെ പുതിയ ചിത്രം ‘ഇരട്ട’യുടെ പോസ്റ്റർ പുറത്തിറങ്ങി

ജോജു ജോർജിന്റെ പുതിയ ചിത്രം ‘ഇരട്ട’യുടെ പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. ‘നായാട്ട്’ എന്ന സൂപ്പർഹിറ് ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ചിത്രം ഈ വർഷം തിയേറ്ററുകളിലേക്ക് എത്തും. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ് സംവിധാനം ചെയുന്നത്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണിത്

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സ്റ്റിൽ പുറത്തുവന്നിരുന്നു അത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ആണ്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ജോജു ജോർജിന്റെ നിർമാണ കമ്പനിയായ അപ്പു പാത്തു പ്രൊഡക്ഷന്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ജലി,ആര്യ സലിം, ശ്രിന്ദ, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Movies

Trending

Recent

To Top