കൂടെവിടെ സീരിയലിൽ ഇനി ഭാസിപ്പിള്ള ഇല്ല ; മരണത്തിന് ദിവസങ്ങൾ മുൻപും ഷൂട്ടിങ്ങും ഡബ്ബിങ്ങും… ; കൊച്ചുപ്രേമന്റെ വിയോഗത്തിൽ കൂടെവിടെ സീരിയൽ അണിയറപ്രവർത്തകർ!

നടൻ കൊച്ചുപ്രേമന്റെ വിയോഗത്തിൽ നടുക്കം മാറാതെ സിനിമാ സീരിയൽ പ്രേക്ഷകർ. മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കൂടെവിടെ. സീരിയലിൽ കുറച്ചധികം നാളുകളായി കൊച്ചുപ്രേമൻ ഉണ്ടായിരുന്നു. റാണിയുടെ ഭൂതകാലത്തിലേക്കുള്ള താക്കോലുമായി വന്ന ഭാസിപ്പിള്ള.
ഹൃദയസ്പർശിയായ സംസാരത്തോടെ സീരിയൽ ആരാധകർക്കിടയിൽ കുറഞ്ഞ നാളുകൾ കൊണ്ട് വലിയ സ്ഥാനം നേടിയെടുക്കാൻ കൊച്ചുപ്രേമന് സാധിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി.
എഴു നിറങ്ങളാണ് കൊച്ചു പ്രേമന്റെ ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
എങ്കിലും അവസാന നാളുകൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട കൂടെവിടെ സീരിയൽ താരങ്ങൾക്കും നമ്മൾ പ്രേക്ഷകർക്കും ഒപ്പമായിരുന്നു.
ഇപ്പോഴിതാ സീരിയൽ താരങ്ങളുടെ ഓർമ്മ പങ്കുവെയ്ക്കുകയാണ് താരങ്ങൾ….
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....