serial news
എൻ്റെ ഭാരം 20 കിലോ കൂടി.. എൻ്റെ വയറിൽ പാടുകളുണ്ട്… പുറം വേദനയും തലവേദനയുമുണ്ട്… പക്ഷെ… ; സോനു സതീഷ് പങ്കുവച്ച വാക്കുകൾ!
എൻ്റെ ഭാരം 20 കിലോ കൂടി.. എൻ്റെ വയറിൽ പാടുകളുണ്ട്… പുറം വേദനയും തലവേദനയുമുണ്ട്… പക്ഷെ… ; സോനു സതീഷ് പങ്കുവച്ച വാക്കുകൾ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. മലയാളത്തിലൂടെയുമാണ് ശ്രദ്ധ നേടിയതെങ്കിലും തമിഴിലും സോനുവിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. വില്ലത്തിവേഷത്തിലാണ് താരത്തെ കൂടുതലും മിനിസ്‌ക്രീനിൽ കണ്ടിട്ടുള്ളത്.
മിനിസ്‌ക്രീനിലെ സജീവസാന്നിധ്യമായ സോനു വിവാഹശേഷം സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.പ്രസവശേഷം സോനു പങ്കുവെച്ച ചിത്രങ്ങളെ പരിഹസിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. ബോഡി ഷെയ്മിങ് അതിര് കടന്നപ്പോൾ സോനു പ്രതികരിക്കുകയും ചെയ്തിരുന്നു.
മനോഹരമായ കുറിപ്പിലൂടെയാണ് സോനു തന്റെ മാതൃത്വത്തെ കുറിച്ച് സംസാരിച്ചത്. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്ന് ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ സോനു കുറിച്ചിരുന്നു.
പ്രസവശേഷമുള്ള ശരീരത്തിന്റെ മാറ്റം വ്യക്തമാകുന്ന രണ്ട് ചിത്രങ്ങൾ കൂടി പങ്കുവെച്ചായിരുന്നു അന്ന് സോനുവിന്റെ കുറിപ്പ്.
“മാതൃത്വം ആ യാത്രയുടെ യഥാർഥ അർഥവും അനുഭവവും വിവരിക്കാൻ ഈ വാക്കുകൊണ്ടാവില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറിൽ പാടുകളുണ്ട്. പുറം വേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായി. പഴയത് പോലെയാകാൻ ഇനിയും സമയം എടുക്കും. എന്നാൽ ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാൾ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ നല്ലതിനുവേണ്ടി ഒരമ്മ എന്ത് വേണമെങ്കിലും സഹിക്കും.
പ്രസവശേഷമുള്ള ഒരമ്മയുടെ ശരീരത്തിനെക്കുറിച്ച് കമന്റിടുന്ന സഹോദരീസഹോദരന്മാരേ ഈ പ്രക്രിയ എന്താണെന്ന് മനസിലാക്കുക. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവർ അതെല്ലാം വ്യക്തമായി പറഞ്ഞു തരും.
കാരണം നിങ്ങളുടെ ജനനത്തിന് വേണ്ടി അവർ ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാൽ അവരോട് സുഖമാണോ എന്ന് ചോദിക്കൂ. അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്, എന്നാണ് അന്ന് സോനു കുറിച്ചത്. അന്ന് നിരവധി പേരാണ് സോനുവിനെ അഭിനന്ദിച്ചത്.
അമ്മയുടെ പിറന്നാൾ ദിനത്തിൽ സോനു പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും വൈറലായിരുന്നു. ‘എന്റെ അമ്മ… മോളുടെ സ്വീറ്റ് അമ്മൂമ്മ. എന്റെ പഠനം, നൃത്തം, അഭിനയം, മദർഹുഡ് ടൈം എല്ലാം അമ്മയാണ് എനിക്ക് ഈസിയാക്കി മാറ്റി തന്നത്.
നീയില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല എനിക്ക്. കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചാണ് എന്നെ അമ്മ കെയർ ചെയ്തത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ എന്നേയും എന്റെ മകളേയും നോക്കുന്നു. എന്റെ അഭിലാഷങ്ങൾ നടത്താനായി എനിക്കൊപ്പം നിൽക്കുന്നു. അമ്മേ ഐ ലവ് യൂ’ എന്നാണ് സോനു കുറിച്ചത്. സോനുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ അമ്മയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേർ എത്തി.
പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു സോനു സതീഷ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സോനു ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും മത്സരങ്ങളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്ത സോനു വാല്‍ക്കണ്ണാടിയുടെ അവതാരകയായിരുന്നു. ആ പരിപാടിയിൽ നിന്നുമാണ് താരത്തിനെ പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.
2017 ലായിരുന്നു സോനുവിന്റെ വിവാഹം. ഐടി എഞ്ചിനീയറായ അജയിയാണ് സോനുവിന്റെ ഭര്‍ത്താവ്. സോനു നല്ലൊരു നര്‍ത്തകി കൂടിയാണ്. ഭരതനാട്യം കുച്ചിപ്പുടി തുടങ്ങി ക്ലാസിക്കല്‍ നൃത്ത മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന താരം കൂടിയാണ്.
അടുത്തിടെയാണ് താരത്തിന് പെൺകുഞ്ഞ് പിറന്നത്. മകളുടെ എല്ലാ വിശേഷങ്ങളും സോനു സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. സ്ത്രീധനം, ഭാര്യ, സുമംഗലീ ഭവ എന്നീ സീരിയലുകളാണ് സോനുവിനെ പ്രശസ്തയാക്കിയത്.
about sonu