serial news
അമ്മയും അച്ഛനും മകളും ; വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭര്‍ത്താവിനൊപ്പമുള്ള കുടുംബ ചിത്രവുമായി ഇന്ദുലേഖ!
അമ്മയും അച്ഛനും മകളും ; വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭര്‍ത്താവിനൊപ്പമുള്ള കുടുംബ ചിത്രവുമായി ഇന്ദുലേഖ!
ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ കൂടെവിടെയിലെ ലക്ഷ്മി ആന്റിയായി തിളങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നായിക ഇന്ദുലേഖ. വർഷങ്ങളായി സീരിയൽ ലോകത്ത് സജീവമാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ അധികം എത്തിപ്പെടാത്ത ഇന്ദുലേഖയുടെ വ്യക്തിവിശേഷങ്ങൾ ഇപ്പോൾ ഫ്ളവേഴ്സ് ചാനലിലൂടെ പുറത്തുവന്നിരിക്കുകയാണ്,
ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ വന്നപ്പോഴാണ് നടി ഇന്ദുലേഖ ആദ്യമായി തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ചില ദുരന്തകഥകള്‍ വെളിപ്പെടുത്തിയത്.
പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും ഭര്‍ത്താവ് രോഗം പിടിപെട്ട് മരിച്ചതിനെ കുറിച്ചും ഒക്കെ പറയുമ്പോള്‍, തകര്‍ച്ചയില്‍ നിന്നും എഴുന്നേറ്റ് വന്ന ഒരു പെണ്‍കരുത്തിനെ വാക്കുകളില്‍ കാണാമായിരുന്നു. ആദ്യമായി ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഇന്ദുലേഖ.
തന്റെ പിറന്നാളിന് സാറ ഡിസൈന്‍സ് ചെയ്തു കൊടുത്ത ഒരു ഡിജിറ്റല്‍ കുടുംബ ചിത്രമാണ് ഇന്ദുലേഖ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ മകളെ ചേര്‍ത്ത് പിടിച്ചു നില്ക്കുന്ന ഇന്ദുലേഖയുടെ ഭർത്താവ് പോറ്റിയും ഉണ്ട്.
മകള്‍ വളരെ കുഞ്ഞായിരിയ്ക്കുമ്പോഴായിരുന്നു പോറ്റിയുടെ മരണം എന്ന് ഇന്ദുലേഖ പറഞ്ഞിട്ടുണ്ട്. ‘പിറന്നാളിന് ഇതില്പരം എന്ത് സര്‍പ്രൈസ് ആണ് പകരം വയ്ക്കാന്‍ കഴിയുക’ എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദുലേഖ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.
കൊളേജ് പഠനകാലത്താണ് ഇന്ദുലേഖ ശങ്കര്‍ കൃഷ്ണ എന്ന പോറ്റിയുമായി പ്രണയത്തിലായത്. വീട്ടുകാര്‍ സമ്മതിയ്ക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. മൂന്ന് മാസത്തോളം വിവാഹം കഴിഞ്ഞു എന്ന സത്യം എല്ലാവരില്‍ നിന്നും മറച്ച് വച്ച് പഠനം പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. പോറ്റിയുടെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി. പിന്നീട് ഇന്ദുലേഖയുടെ കുടുംബവും രണ്ട് പേരെയും സ്വീകരിച്ചു.
“ദ ഫയല്‍” എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പോറ്റി സംവിധാന രംഗത്ത് എത്തി. അതിനിടയിലാണ് കാര്‍ അപടകം സംഭവിയ്ക്കുന്നത്. ഒരു മാസത്തോളം പോറ്റി കിടന്ന കിടപ്പിലായി. അതിനിടയില്‍ പല നല്ല സിനിമകളും കൈവിട്ടു പോയി. ആ സങ്കടത്തില്‍ മദ്യത്തിന് അടിമപ്പെട്ടു. അവസാനം കരള്‍ രോഗം പിടിപെട്ടു. നല്ലൊരു ജീവിതത്തിന് വേണ്ടി പോറ്റി ആഗ്രഹിയ്ക്കുന്ന സമയത്തായിരുന്നു മരണം.
about actress indulekha
