Connect with us

കൂടത്തായി സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ !

Uncategorized

കൂടത്തായി സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ !

കൂടത്തായി സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ !

മലയാളികളുടെ മസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് കൂടത്തായിയിൽ നടന്നത് . പതിനാലു വർഷത്തെ ഇടവേളയിൽ ആറു കൊലപാതകങ്ങളാണ് ജോളി എന്ന സ്ത്രീ നടത്തിയത് . ഇപ്പോൾ കേരളത്തിലെ പ്രെഥന ചർച്ച വിഷയവും അത് തന്നെയാണ് . കേസിന്റെ കൂടുതൽ ചുരുളുകൾ അഴിഞ്ഞു വരുമ്പോ സംഭവം സിനിമയാക്കാൻ ഒരുങ്ങുകയാണ്. വള്ളരെ പെട്ടെന്ന് തന്നെ കൂടത്തായി സിനിമയാക്കാനുള്ള തീരുമാനം അറിയിച്ചത് നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് . ചിലമാധ്യമങ്ങളാണ് ആന്റണി കൂടത്തായി വിഷയം സിനിമയാക്കാൻ പ്രഖ്യാപിച്ചതായി റിപോർട്ട് ചെയ്തിരിക്കുന്നത് .

നടന്‍ മോഹന്‍ലാലാണ് അന്വേഷണ ഉദ്യോ​ഗസ്ഥനായി എത്തുന്നതെന്നും, മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്ക് പകരമായാണ് കൂടത്തായി കൊലപാതക പരമ്ബര സിനിമയാക്കുന്നതെന്നും ആന്‍റണി പറഞ്ഞു.കൂടത്തായി സംഭവത്തിനൊപ്പം, നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും പുതിയ സിനിമയില്‍ ചേര്‍ക്കും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കും. ചിത്രത്തിന്‍റെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.ചിത്രമൊരുങ്ങുമ്പോൾ കേരളം കണ്ട വലിയൊരു സസ്പെൻസ് ത്രില്ലെർ ആയിരിക്കും ഒരുങ്ങുകയാണ് ..

അയൽക്കാർക്കു പോലും ഏറെ പ്രിയങ്കരിയായിരുന്ന ജോളി ഈ കൊടും ക്രൂരത ചെയ്യുമോ എന്ന ചിന്തയിൽനിന്ന് നാട് ഇനിയും മോചിതമായിട്ടില്ല.6 മരണങ്ങളിലും ഇതുവരെ പരിസരവാസികൾ പോലും അസ്വാഭാവികത കണ്ടെത്തിയിരുന്നുമില്ല. ജോളിക്ക് കൃത്യത്തിൽ പങ്കുണ്ടാവില്ലെന്ന ധാരണയാണ് പരാതി കൊടുത്തവരൊഴിച്ചുള്ള ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടായിരുന്നത്. സ്വത്തു തർക്കത്തിന്റെ പേരിലുള്ള പരാതിയായാണ് കുടുംബത്തിലെ പലരും ഇതിനെ കണ്ടിരുന്നത്. സ്വന്തം ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയും അടക്കമുള്ളവരാണ് മരണപ്പെട്ടതെന്നതും നാട്ടുകാർക്ക് ഒരു പേടി സ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത്.

2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായിയിലെ റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫൈൻ എന്നിവർ മരിച്ചത്.

ഏറ്റവുമൊടുവിൽ മരിച്ചത് ഷാജുവിന്റെ ഭാര്യ സിലിയാണ്. 2016 ജനുവരി 11-ന്. ഇതിനുശേഷം റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് ജോളിയുടെ പേരിലേക്കു മാറ്റി. ഇതാണു പരാതിക്കിടയാക്കിയത്. ഇതിനെതിരേ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ എസ്.പി.ക്കു പരാതി നൽകി.

ആറുപേരുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പരാതിയാണ് കേസ് വീണ്ടും തുറക്കുന്നതിലേക്കു നയിച്ചത്. എല്ലാവരുടെയും മരണത്തിൽ സമാനത കാണുകയും മരണസമയത്ത് ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ കോടതിയുടെ അനുമതിയോടെ റൂറൽ എസ്.പി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

രണ്ടുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പലതവണ ജോളിയിൽനിന്നും മറ്റു ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിരുന്നു. പലതവണ ജോളിയുടെ മൊഴികളിൽ വൈരുധ്യം കണ്ടു. ഇതാണ് സംശയമുന ജോളിയിലേക്കു നീണ്ടത്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച മരിച്ച ആറുപേരുടെയും കല്ലറ തുറന്ന് മൃതദേഹത്തിൽനിന്ന് തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോളി ആകെ തളർന്നു. ഇതും പോലീസ് കൃത്യമായി നിരീക്ഷിച്ചു. ശനിയാഴ്ച രാവിലെ ജോളിയെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

koodathai murder series to be movie

More in Uncategorized

Trending

Recent

To Top