Connect with us

കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയി, സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞു – ഡെയ്‌ൻ ഡേവിസ്

Uncategorized

കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയി, സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞു – ഡെയ്‌ൻ ഡേവിസ്

കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയി, സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞു – ഡെയ്‌ൻ ഡേവിസ്

ടെലിവിഷൻ പ്രേക്ഷകരിലൂടെയാണ് ഡെയ്‌ൻ ഡേവിസ് തരംഗമായത് . പിന്നെന്തന മുത്തേ എന്ന ഒറ്റ ഡയലോഗ് മാത്രം മതി ഡെയ്‌നെ ഓർമ്മിയ്ക്കാൻ . കോമഡി റൺഫിഗത്ത് സ്വതസിദ്ധമായ ശൈലി കൊണ്ട് താരമായ ഡെയ്‌ൻ ഇപ്പോൾ സിനിമ രംഗത്തേക്കും ചുവടു വച്ച് കഴിഞ്ഞു. ജീവിതത്തില്‍ സ്വപ്‌നം കണ്ടത് നടന്‍ ആകാനായിരുന്നു, ആ സ്വപ്‌നം സാക്ഷാത്കരിക്കുമ്പോള്‍ പിന്നിട്ട വഴികളെ താരം ഒരു പരിപാടിയിലൂടെ ഓര്‍ത്തെടുക്കുകയാണ്.വീട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നും സ്വപ്‌നത്തിലേക്കെത്താന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും കോമഡി സര്‍ക്കസ് അതിലേക്കുള്ള വഴി തുറന്നു തന്നുവെന്നും ഡെയന്‍ മനസ് തുറന്നു.

ചാലക്കുടി ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സ്റ്റഡീസില്‍ നിന്നാണ് അദ്ദേഹം വിഷ്യല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയത്.പഠിക്കുന്ന കാലത്ത് സ്‌കൂളില്‍ അറിയപ്പെടണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അതിനായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞിട്ടുണ്ടെന്നും വിദഗ്ദമായി ആ കള്ളത്തരം പൊളിഞ്ഞുവെന്നും താരം പറഞ്ഞു.സാമ്പത്തികമായി ബുദ്ദിമുട്ടിയ കാലത്ത് പഠിക്കാന്‍ പോകാനുള്ള അവസ്ഥ വരെ ഉണ്ടായിരുന്നില്ല, അന്നൊക്കെ കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്നും താരം മനസ് തുറന്നു.

മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയുെട വേദിയിൽവെച്ച് അവതാരകനായ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഡെയ്‌നെ ആളുകൾ ശ്രദ്ധക്കാൻ ഇടയാക്കിയത് . ഡി (ഡെയ്ൻ ഡേവിസ്) ഒരു ഫൈറ്റർ ആണ്. ചെറുപ്പത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു. നാക്കിന് കെട്ടുണ്ടായിരുന്നു. അച്ഛൻ ഒരു നടനായിരുന്നു. ഒരു സിനിമാനടനാകണമെന്ന് ആഗ്രഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ജീവിത പ്രാരാബ്ധങ്ങളും ജോലിയുമൊക്കെ ആയിട്ട് നടനാകാൻ പറ്റാതിരുന്നതുകൊണ്ട് മൂത്ത മകനെ നടനാക്കാൻ തീരുമാനിച്ചു.

ഡിഡിയുടെ മൂത്ത ഒരു ചേട്ടനുണ്ട്, ചേട്ടനെ മിമിക്രിയും മോണാക്ടും അഭിനയവുമൊക്കെ പഠിപ്പിച്ചു. സംസാരിക്കാനുള്ള ചെറിയ പ്രശ്നമുണ്ടായിരുന്നതുകൊണ്ട് ഡിഡിക്ക് ഡയലോഗ് ഇല്ലാത്ത കാര്യങ്ങൾ ഒക്കെ കാണിച്ചുകൊടുക്കും. ചേട്ടൻ വീട്ടിൽ കപ്പുകളും ഷീൽഡും ഒക്കെ കൊണ്ടുവരുന്നത് കണ്ടിട്ട് കുശുമ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് നടനാകാൻ ആഗ്രഹിച്ച ആളാണ് ഡിഡി. ഒരു വർഷം മുഴുവൻ എടുത്ത് ഒരേയൊരു മോണോ ആക്ട് പഠിച്ച് അത് സ്കൂൾ ഫെസ്റ്റിന് അവതരിപ്പിക്കുകയും പിന്നീട് സ്റ്റേറ്റ് ഫസ്റ്റ് വാങ്ങുകയും ചെയ്ത ആളാണ് ഡിഡി. ഇപ്പോൾ ഡിഡി ചെയ്യുന്ന പെർഫോമൻസുകൾ യുദ്ധം ചെയ്ത് നേടിയെടുത്തിട്ടുള്ളതാണ്.’’

ഡിഗ്രി കഴിഞ്ഞാൽ എന്തു ചെയ്യുമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ ഓഡിഷനു പങ്കെടുക്കാൻ തീരുമാനിച്ചു. തിരുവന്തപുരത്തെ ഓഡിഷൻ കഴിഞ്ഞുവെന്നും നാളെ കോഴിക്കോടും മറ്റന്നാൾ ആലപ്പുഴയിലും ഓഡിഷനുണ്ടെന്നും അറിഞ്ഞു. മറ്റന്നാൾ വരെ കാക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ട് പിന്നേറ്റ് അമ്മയുെട കയ്യിൽ നിന്നും 200 രൂപ വാങ്ങി കോഴിക്കോട്ടേയ്ക്കു പുറപ്പെട്ടു. തയാറെടുപ്പുകൾ നടത്താനൊന്നും സമയം കിട്ടിയില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മാറുമെന്ന് ഇറങ്ങുന്നതിനും മുമ്പ് അമ്മയോടു പറഞ്ഞിരുന്നു.

ഓഡീഷനെത്തിയപ്പോൾ ടിവിയിൽ കണ്ടിട്ടുള്ള പല കലാകാരന്മാരേയും നേരിട്ട് കാണാൻ സാധിച്ചു. അവിെട വച്ച് ഒരു കഥാപാത്രത്തിനെ ഉണ്ടാക്കി അവതരിപ്പിക്കുകായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കാം എ​ന്നാണു പറ‍ഞ്ഞിരുന്നത്. പക്ഷേ, രണ്ടു മാസം കഴിഞ്ഞിട്ടും വിളിയൊന്നും വരാതായപ്പോള്‍ ഓഡീഷനിൽ പരാജയപ്പെട്ടു കാണുമെന്നു കരുതി. പക്ഷേ ഒരു വ്യാഴ്ച അപ്രതീക്ഷിതമായി വിളിവന്നു.

anchor cum actor dein davis life

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top