Connect with us

പ്ലാസ്റ്റിക് സര്‍ജറി ദുരന്തമായെന്ന് തോന്നുന്നുണ്ടോ എങ്കിൽ നടി കൊയ്‌ന മിത്ര പറയുന്നത് കേട്ടു നോക്കു!

News

പ്ലാസ്റ്റിക് സര്‍ജറി ദുരന്തമായെന്ന് തോന്നുന്നുണ്ടോ എങ്കിൽ നടി കൊയ്‌ന മിത്ര പറയുന്നത് കേട്ടു നോക്കു!

പ്ലാസ്റ്റിക് സര്‍ജറി ദുരന്തമായെന്ന് തോന്നുന്നുണ്ടോ എങ്കിൽ നടി കൊയ്‌ന മിത്ര പറയുന്നത് കേട്ടു നോക്കു!

പലരും പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് നല്ല അഭിപ്രായങ്ങളല്ല പറയുന്നത്.പൊതുവെ പ്ലാസ്റ്റിക് സർജറിചെയ്ത താരങ്ങളെ പ്രേക്ഷകർ പരിഹസിക്കാറും വിമർശിക്കാരുമൊക്കെയാണുള്ളത്.ബോളിവുഡില്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറ്റവും പരിഹാസം അനുഭവിച്ച നടിമാരിയില്‍ ഒരാളാണ് കൊയ്‌ന മിത്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കിന് നടത്തിയ ശസ്ത്രക്രിയ പരാജയമാവുകയും ഇത് കൊയ്‌നയുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയ ഏറ്റടുത്തിരുന്നു.ഒരുപാട് പേർ വിമർശിക്കുകയും ചെയ്തു.എന്നാൽ ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊയ്‌ന മിത്ര പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

നമ്മുടെ സിനിമാലോകത്തെ ഏറ്റവും മോശം കഥകളിലൊന്നായാണ് പലരും എന്റെ സര്‍ജറിയെക്കുറിച്ച് പറയുന്നത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നു. എന്നാല്‍ അതൊന്നും ആരും പരസ്യമായി സമ്മതിക്കുകയില്ല എന്ന് മാത്രം. അതൊരു കുറ്റമോ പാപമോ അല്ല. കോസ്മറ്റിക് സര്‍ജറിയുടെ കാര്യം പറഞ്ഞ് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്. 50 വയസ്സായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ലെന്നും കൊയ്‌ന പറയുന്നു.

koena mitra talks about plastic surgery

Continue Reading
You may also like...

More in News

Trending

Recent

To Top