Connect with us

ജയചന്ദ്രന്റെ അഭാവം സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുത്, സംഗീതമാണ് ഞങ്ങളുടെ ബന്ധം; അനുശോചനം രേഖപ്പെടുത്തി കെ ജെ യേശുദാസ്

Malayalam

ജയചന്ദ്രന്റെ അഭാവം സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുത്, സംഗീതമാണ് ഞങ്ങളുടെ ബന്ധം; അനുശോചനം രേഖപ്പെടുത്തി കെ ജെ യേശുദാസ്

ജയചന്ദ്രന്റെ അഭാവം സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുത്, സംഗീതമാണ് ഞങ്ങളുടെ ബന്ധം; അനുശോചനം രേഖപ്പെടുത്തി കെ ജെ യേശുദാസ്

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചത്. 80 വയസായിരുന്നു പ്രായം. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിന്റെ വേദനയിലാണ് സംഗീത പ്രേമികളും സിനിമാ ലോകവും. ഇപ്പോഴിതാ ഈ വേളയിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗാനഗന്ധർവൻ കെ ജെ യേശുദാസ്. ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ജയചന്ദ്രന്റെ അഭാവം സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുതാണ് എന്ന് യേശുദാസ് പറഞ്ഞു. സഹോദര തുല്യനായിരുന്നു ജയചന്ദ്രൻ എന്നും യേശുദാസ് പറയുന്നു. ജയചന്ദ്രന്റെ ജ്യേഷ്ഠൻ സുധാകരൻ വഴിയായിരുന്നു തങ്ങളുടെ ബന്ധം തുടങ്ങിയത് എന്ന് അദ്ദേഹം ഓർമിച്ചു. ‘ഓർമ്മകൾ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു.

ഒരു ചെറിയ അനുജനായാണ് ജയചന്ദ്രൻ ഞങ്ങൾക്കൊപ്പം ചേർന്നത്. സംഗീതത്തിൽ വലിയ വാസനയുള്ള ആളായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ ബന്ധത്തിൽ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു എന്നും യേശുദാസ് പറഞ്ഞു. ആ ബന്ധം വേർപ്പെട്ടപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല എന്നും യേശുദാസ് കൂട്ടിച്ചേർത്തു.

അതേസമയം, അവസാനമായി അദ്ദേഹത്തെ കാണാൻ യേശുദാസ് എത്തിയില്ല. യേശുദാസ് ഇപ്പോൾ മക്കൾക്കൊപ്പം അമേരിക്കയിലാണ്. ആരോഗ്യാവസ്ഥ മോശമായതിനാലാണ് അദ്ദേഹം എത്താത്തതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തൃശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നതാണ്. എന്നാൽ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായിട്ടാണ് ജയചന്ദ്രന്റെ ജനനം. 50 കൊല്ലമായി മലയാള ചലച്ചിത്ര, ലളിത ഗാന മേഖലയിൽ സജീവമായിരുന്ന ജയചന്ദ്രൻ ആയിരക്കണക്കിന് പാട്ടുകളിലൂടെ ശ്രോതാക്കളുടെ മനം കവർന്നു.

1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ച് ലച്ചിത്ര പിന്നണി ഗാനരംഗത്തെത്തി. 1966 ൽ പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന പാട്ട് സൂപ്പർഹിറ്റായതോടെ ജയചന്ദ്രൻ മലയാള പിന്നണി ഗാനരംഗത്തെ ഒഴിച്ചുകൂടാനാകാത്ത ശബ്ദസാന്നിധ്യമായി.

അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ തിളങ്ങിയിട്ടുണ്ട്. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കി. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യഗാനം ആലപിച്ചത് ജയചന്ദ്രനായിരുന്നു. 1975ൽ പുറത്തിറങ്ങിയ “പെൺപട” എന്ന ചിത്രത്തിനുവേണ്ടി റഹ്മാന്റെ പിതാവ് ആർ.കെ ശേഖറിന്റെ ഓർക്ക്സ്ട്രയോടൊപ്പമുണ്ടായിരുന്ന മകൻ ദിലീപെന്ന ഒൻപത് വയസ്സുകരന്റെ ഈണമായിരുന്നു “വെള്ളിത്തേൻ കിണ്ണംപോൽ” എന്ന ജയചന്ദ്രന്റെ ഗാനത്തിന്.

തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി. 2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു.

More in Malayalam

Trending

Recent

To Top