Connect with us

പ്രായം തോന്നാതിരിക്കാൻ ഡെർമ്മൽ ഫില്ലേഴ്സ്, നോൺ സർജിക്കൽ ഹെയർ റീപ്ലേയ്സ്മെന്റ്; സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മോഹൻലാൽ ചെലവാക്കുന്നത് 20 ലക്ഷത്തോളം രൂപ; വൈറലായി വീഡിയോ

Malayalam

പ്രായം തോന്നാതിരിക്കാൻ ഡെർമ്മൽ ഫില്ലേഴ്സ്, നോൺ സർജിക്കൽ ഹെയർ റീപ്ലേയ്സ്മെന്റ്; സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മോഹൻലാൽ ചെലവാക്കുന്നത് 20 ലക്ഷത്തോളം രൂപ; വൈറലായി വീഡിയോ

പ്രായം തോന്നാതിരിക്കാൻ ഡെർമ്മൽ ഫില്ലേഴ്സ്, നോൺ സർജിക്കൽ ഹെയർ റീപ്ലേയ്സ്മെന്റ്; സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മോഹൻലാൽ ചെലവാക്കുന്നത് 20 ലക്ഷത്തോളം രൂപ; വൈറലായി വീഡിയോ

മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ.

1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്. മോഹൻലാലിന്റെ മുഖവും ചിരിയും എത്ര കണ്ടാലും ബോറടിക്കില്ലെന്നാണ് ആരാധകർ പറയാറുള്ളത്.

വിവാഹത്തിന് മുമ്പ് കൂട്ടുകാർക്കും കസിൻസിനുമിടയിൽ മോഹൻലാലിനെ വിശേഷിപ്പിക്കാൻ വേണ്ടി സുചിത്ര നൽകിയ സീക്രട്ട് നെയിം ആയിരുന്നു സുന്ദരകുട്ടപ്പൻ അഥവാ എസ്കെപി. ഒരു അഭിമുഖത്തിലാണ് ഈ രഹസ്യം സുചിത്ര വെളിപ്പെടുത്തിയത്. അതുകൊണ്ടെല്ലാം തന്നെയാണ് ലാലേട്ടന് ഇത്രയേറെ ആരാധകരുമുള്ളത്.

എന്നാൽ കുറച്ച് വർഷം മുമ്പ് ഒടിയൻ എന്ന ചിത്രത്തിൽ ചെറുപ്പമായി അഭിനയിക്കാൻ വേണ്ടി നിരവധി ട്രീറ്റ്മെന്റുകൾ മുഖത്തും ശരീരത്തിലും മോഹൻലാൽ ചെയ്തിരുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിനുശേഷം ഷേവ് ചെയ്ത ലുക്കിൽ മോഹൻലാൽ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.

മോഹൻലാലിന്റെ കണ്ണുകളും ചിരിയും മുഖത്തെ പ്രകാശവുമെല്ലാം ഒടിയനുവേണ്ടി നടത്തിയ ട്രീറ്റ്മെന്റോടെ നഷ്ടപ്പെട്ടുവെന്നാണ് ആരാധകർ പറയുന്നത്. അതിന്റെ പേരിൽ ഇപ്പോഴും ഒടിയന്റെ സംവിധായകൻ വി.എ ശ്രീകുമാറിനെ കമന്റ് ബോക്സിലൂടെയും മറ്റും ആരാധകരും സിനിമാ പ്രേമികളും അധിക്ഷേപിക്കാറും പരിഹസിക്കാറുമുണ്ട്.

അടുത്തിടെയായി ആ പഴയ നാച്വറൽ ലുക്കിലേയ്ക്ക് മോഹൻലാൽ തിരിച്ച് വരുന്നതായി ആണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. അടുത്തിടെയായി പുറത്തെത്തിയ അദ്ദേഹത്തിന്റെ ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രായം അറുപത്തിനാലിൽ എത്തിയെങ്കിലും ചെറുപ്പവും ഫിറ്റ്നസും നിലനിർത്താൻ വേണ്ടതെല്ലാം എല്ലാ താരങ്ങളേയും പോലെ മോഹൻലാലും ചെയ്യുന്നുണ്ട്.

എക്സ്പ്ലോർബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രത്യക്ഷപ്പെട്ടത്. പണ്ടത്തെ മോഹൻലാലിന്റെ മുഖം പ്രോപ്പർ വൃത്താക‍ൃതിയിലായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്തിന് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മുഖത്ത് മോഹൻലാൽ ഡെർമ്മൽ ഫില്ലേഴ്സ് ചെയ്തിട്ടുണ്ട്. ഇത്തരം ഡെർമ്മൽ ഫില്ലേഴ്സ് സ്കിൻ പ്ലംപ് ചെയ്ത് ഇരിക്കാനും മുഖം സ്മൂത്തായി പ്രായം തോന്നിക്കാതിരിക്കാനും സഹായിക്കും.

അതുപോലെ മുഖത്ത് വരുന്ന ചുളിവുകളും മറ്റും നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ ഒരുവിധപെട്ട എല്ലാ മലയാളം നടന്മാരെയും പോലെ മോഹൻലാലും നോൺ സർജിക്കൽ ഹെയർ റീപ്ലേയ്സ്മെന്റ് ചെയ്തിട്ടുണ്ട്. ആ പറഞ്ഞ ട്രീറ്റ്മെന്റുകൾ എല്ലാം ചെയ്യാൻ കുറഞ്ഞത് ഒരു വർഷം ഇരുപത് ലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്ന് ബ്യൂട്ടി വ്ലോഗറായ ആഷ് പറയുന്നു.

അതേസമയം 2025ൽ ഒരുപിടി മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തുടരും, എമ്പുരാൻ എന്നിവയാണ് അതിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകൾ. മോഹൻലാലിനെ സംബന്ധിച്ച് 2024 എന്ന വർഷം അത്ര നല്ലതായിരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂ‌ട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending