Actor
കിംഗ് ഖാന്റെ പുത്തന്‍ വാച്ചും വിലയും അത്ര നിസാരമല്ല; വില കേട്ട് അമ്പരന്ന് ആരാധകര്‍
കിംഗ് ഖാന്റെ പുത്തന്‍ വാച്ചും വിലയും അത്ര നിസാരമല്ല; വില കേട്ട് അമ്പരന്ന് ആരാധകര്‍
നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു ‘പത്താന്‍’. റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്പോള്‍ 887 കോടിയുമായി കുതിപ്പ് തുടരുകയാണ് ചിത്രം. വിവാദങ്ങളും വിമര്‍ശനങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എല്ലാം വന്നിട്ടും പത്താന്‍ മുന്നോട്ട് തന്നെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ഈ വേളയില്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് കിംഗ് ഖാന്റെ പുത്തന്‍ വാച്ച് ആണ്. പത്താന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ദീപിക പദുകോണിനൊപ്പമുള്ള നടന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വാച്ചും വൈറലാവുന്നത്. ആരാധകര്‍ക്കിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രധാന ചര്‍ച്ചയാവുകയാണ്.
ആഢംബര ബ്രാന്‍ഡായ ഓഡിമാസ് പീഗെ വാച്ചാണ് സേഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയിരിക്കുന്നത്. വാച്ചിന്റെ വിലയും അത്ര നിസാരമല്ല. നാല് കോടിക്ക് മുകളിലാണ് വില. 4,98,24,320 രൂപയാണ് യഥാര്‍ഥ വില എന്നാണ് പറയപ്പെടുന്നത്.
ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ഐഎല്‍ടി20) ഉദ്ഘാടനത്തിനും ഇതെ വാച്ചാണ് നടന്‍ ധരിച്ചിരുന്നത്. 41 എംഎം ഡയലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ചാണ് ഇത്. പൂര്‍ണ്ണമായും നീല നിറത്തിലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ 41 മില്ലീമീറ്ററില്‍ നീല സെറാമിക്‌സിലാണ് പൂര്‍ണ്ണമായും നിര്‍മിച്ചിരിക്കുന്നത്.