general
ധനുഷിന്റെ 150 കോടിയുടെ വീട് രജനികാന്തിന്റെ വീടിനടുത്ത്; അതിന് കാരണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ധനുഷിന്റെ 150 കോടിയുടെ വീട് രജനികാന്തിന്റെ വീടിനടുത്ത്; അതിന് കാരണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
നിരവധി ആരാധകരുള്ള തമിഴ് നടനാണ് ധനുഷ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക് ധനുഷ് സമ്മാനിച്ച വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രമുഖരായ നിരവധിപേര്‍ താമസിക്കുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡനിലാണ് 150 കോടി രൂപയോളം ചെലവഴിച്ച് നടന്‍ വീടൊരുക്കിയത്.
എന്നാല്‍ ഇപ്പോഴിതാ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വീടിനടുത്താണ് ധനുഷിന്റെ പുത്തന്‍ വീടെന്നാണ് വിവരം. ധനുഷിന്റെ പങ്കാളിയായിരുന്ന ഐശ്വര്യയുടെ പിതാവ് കൂടിയാണ് രജനികാന്ത്. ഒരു വര്‍ഷത്തിലേറെയായി അകന്ന് കഴിയുന്ന ഐശ്വര്യയും ധനുഷും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് അയല്പക്കത്തേയ്ക്കുള്ള താമസം എന്നാണ് റിപ്പോര്‍ട്ട്.
തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം ഇരുവരും നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ നിയമപരമായ നടപടികള്‍ എടുത്തില്ലെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ധനുഷിന്റെയും ഐശ്വര്യയുടെയും കുടുംബങ്ങള്‍ക്ക് ഇരുവരും പിരിയുന്നതില്‍ താല്‍പ്പര്യം ഇല്ലെന്നും ഒരുമിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മാത്രമല്ല, രജിനികാന്ത് തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണിതെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ‘വാത്തി’ എന്ന ചിത്രമാണ് ധനുഷിന്റേതായി പുറത്തെത്തിയത്. മലയാളി നടി സംയുക്തയാണ് ചിത്രത്തില്‍ നായിക. തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയാണ് തിരക്കഥയും സംവിധാനവും.
