Connect with us

ഷാരൂഖ് ഖാന്റെ ചിത്രം ദേഹത്ത് വരച്ച് ആരാധകന്‍; വീഡിയോ പങ്കുവെച്ച് സ്‌നേഹം പ്രകടിപ്പിച്ച് കിംഗ് ഖാന്‍

Bollywood

ഷാരൂഖ് ഖാന്റെ ചിത്രം ദേഹത്ത് വരച്ച് ആരാധകന്‍; വീഡിയോ പങ്കുവെച്ച് സ്‌നേഹം പ്രകടിപ്പിച്ച് കിംഗ് ഖാന്‍

ഷാരൂഖ് ഖാന്റെ ചിത്രം ദേഹത്ത് വരച്ച് ആരാധകന്‍; വീഡിയോ പങ്കുവെച്ച് സ്‌നേഹം പ്രകടിപ്പിച്ച് കിംഗ് ഖാന്‍

തന്റെ പുത്തന്‍ ചിത്രം ജവാന്റ വിജയാഘോഷത്തിലാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ ജവാന്റെ വിജയമാഘോഷിക്കുകയാണ്. ഷാരൂഖ് ഖാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞും എത്തുന്നുണ്ട്. ഇപ്പോഴിതാ ആരാധകന്‍ അദ്ദേഹത്തിന്റെപുറത്ത് ഷാരൂഖിന്റെ ചിത്രം വരച്ചതാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള ആരാധകരാണ് ഷാരൂഖിന്റെ ചിത്രം വരച്ച് പ്രിയ നടനോടുള്ള സ്‌നേഹം പ്രകടമാക്കിയത്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ ആ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിന് ഒരുപാട് നന്ദി എന്ന് പറയുകയാണ് ഷാരൂഖ് ഖാന്‍. എല്ലാവരോടും സ്‌നേഹം ഉണ്ടെന്നും ആരോഗ്യമുണ്ടായിരിക്കട്ടേയെന്നും താരം എഴുതിയിരിക്കുന്നു.

ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയാണ് ഷാരൂഖിന്റെ ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്‍ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയന്‍താരയും ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതാദ്യമായിട്ടാണ് അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരു ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്നത്. അറ്റ്‌ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ജവന്‍ വന്‍ ഹിറ്റാകും എന്ന് തന്നെയായിരുന്നു പ്രേക്ഷക പ്രതീക്ഷ.

വില്ലനായി വിജയ് സേതുപതിയാണ് എത്തുന്നത്. തമിഴ് പശ്ചാത്തലത്തിലുള്ള മാസ് ആക്ഷന്‍ സിനിമയായ ജവാനില്‍ നായകനായി ഷാരൂഖ് ഖാന്‍ യോജിക്കുന്നില്ല എന്ന് ചില പ്രേക്ഷകരെങ്കിലും അഭിപ്രായപ്പെടുന്നു. ഹിന്ദിയില്‍ ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്ന് കൃതമായി മനസിലാക്കാന്‍ വരും ദിവസങ്ങള്‍ കാത്തിരിക്കണം. എന്തായാലും നല്ല പ്രചാരണമായിരുന്നു ഷാരൂഖ് ചിത്രത്തിന് നടത്തിയത്.

More in Bollywood

Trending