Connect with us

ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം; വീഡിയോ പങ്കിട്ട് ആലിയ ഭട്ട്

Bollywood

ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം; വീഡിയോ പങ്കിട്ട് ആലിയ ഭട്ട്

ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം; വീഡിയോ പങ്കിട്ട് ആലിയ ഭട്ട്

ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ തിയറ്ററില്‍ 2022 സെപ്‍തംബര്‍ ഒമ്പതിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ബോളിവുഡ് നിരാശയിലായിരുന്നു കാലത്ത് ഒരു തിരിച്ചുവരവ് സമ്മാനിച്ചതായിരുന്നു ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍2022 സെപ്‍തംബര്‍ ഒമ്പതിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം പിന്നിടുകയാണ്. ഒന്നാം വാര്‍ഷികത്തില്‍ ആലിയ ഭട്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗമെന്നാണ് വീഡിയോ പങ്കുവെച്ച് ആലിയ ഭട്ട് ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവയുടെ ഒന്നാം വാര്‍ഷികത്തില്‍ എഴുതിയിരിക്കുന്നത്. ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവയുടെ രംഗങ്ങളും ചിത്രീകരണ വിശേഷങ്ങളുമാണ് ആലിയ ഭട്ട് പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. രണ്‍ബീര്‍ കപൂര്‍ അടക്കമുള്ളവരെ ആ വീഡിയോയില്‍ കാണാം.

വൻ ഹൈപ്പുമായി എത്തിയ ബ്രഹ്‍മാസ്ത്ര തുടക്കം മികച്ച പ്രതികരണം നേടിയിരുന്നു. അയൻ മുഖര്‍ജിയാണ് ബ്രഹ്‍മാസ്‍ത്രയുടെ സംവിധാനം. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് എത്തിയപ്പോള്‍ ശിവ എന്ന നായകനായി രണ്‍ബിര്‍ കപൂര്‍ വേഷമിട്ടു. അമിതാഭ് ബച്ചൻ ബ്രഹ്‍മാസ്‍ത്രയില്‍ രഘുവെന്ന കഥാപാത്രമായി എത്തി. നാഗാര്‍ജുന അനിഷ് ഷെട്ടി എന്ന കഥാപാത്രമായപ്പോള്‍ ഷാരൂഖ് ഖാൻ ബ്രഹ്‍മാസ്‍ത്രയില്‍ ഒരു അതിഥി വേഷത്തിലുമെത്തി.

More in Bollywood

Trending

Recent

To Top