Cricket
തുടര്‍ച്ചയായ മൂന്നാം പരാജയം; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് കേരള സ്െ്രെടക്കേഴ്സ് പുറത്ത്
തുടര്‍ച്ചയായ മൂന്നാം പരാജയം; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് കേരള സ്െ്രെടക്കേഴ്സ് പുറത്ത്
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്െ്രെടക്കേഴ്സിനെതിരേ മുംബൈ ഹീറോസിന് ഏഴ് റണ്‍സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നാം പരാജയത്തോടെ കേരള സ്െ്രെടക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നു പുറത്തായി.
ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഹീറോസ് ആദ്യ ഇന്നിങ്സില്‍! 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. 18 പന്തില്‍ 41 റണ്‍സെടുത്ത സഖിബ് സലീം, പുറത്താകാതെ 13 പന്തില്‍ 25 റണ്‍സെടുത്ത അപൂര്‍വ, ലഖിയ എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
കേരള സ്െ്രെടക്കേഴ്സിനായി ആന്റണി പെപെ രണ്ട് വിക്കറ്റും സൈജു കുറുപ്പ്, വിവേക് ഗോപന്, വിനു മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 25 പന്തില്‍ 63 റണ്‍സെടുത്ത വിവേക് ഗോപന്റെയും പുറത്താകാതെ 19 പന്തില്‍ 18 റണ്‍സെടുത്ത സൈജു കുറുപ്പിന്റെയും ബാറ്റിങ് മികവില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു.
മുംബൈയ്ക്കുവേണ്ടി റിതേഷ് മൂന്ന് വിക്കറ്റും, ശരദ്, നവദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
