News
‘ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല’, ദ കേരള സ്റ്റോറി നായിക
‘ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല’, ദ കേരള സ്റ്റോറി നായിക
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ ദ കേരള സ്റ്റോറി എന്ന സിനിമ ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങള്‍ വരെ ഉയര്‍ന്നിരിക്കുകയാണ്.
എന്നാല്‍ ചിത്രം ഒരു മതത്തിനും എതിരല്ലെന്നും സ്ത്രീകളെ ബ ലാത്സംഗം ചെയ്യുന്നവര്‍ക്കും മയക്കുമരുന്ന് സംഘത്തിനും തീവ്രവാദ സംഘടനകള്‍ക്കുമൊക്കെ എതിരാണ് ചിത്രമെന്നും പറയുകയാണ് ദ കേരള സ്റ്റോറിയിലെ നായികയായ അദാ ശര്‍മ്മ.
‘ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബ ലാത്സംഗം ചെയ്യുന്നവര്‍ക്കും മയക്കുമരുന്ന് സംഘത്തിനും തീവ്രവാദ സംഘടനകള്‍ക്കുമൊക്കെ എതിരാണ് ഈ സിനിമ. പലരും ഇതിനെ പ്രൊപ്പഗാണ്ട എന്ന് പറയുന്നു. പക്ഷെ ആ ധാരണ നിങ്ങള്‍ സിനിമ കണ്ടാല്‍ മാറും’, എന്നും അദാ ശര്‍മ്മ പറഞ്ഞു.
കേരളത്തില്‍ നിന്നുതന്നെ നിരവധിപ്പേര്‍ സിനിമയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ടെന്നും അഭിനന്ദിച്ചുകൊണ്ട് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചെന്നും നടി പറഞ്ഞു. എല്ലാവരും എന്നോട് സിനിമയെ പ്രമോട്ട് ചെയ്യാനും പി ആര് വര്‍ക്ക് ചെയ്യണമെന്നുമൊക്കെ പറഞ്ഞു. പക്ഷെ ഇപ്പോള്‍ കിട്ടുന്നത്ര പ്രചാരം ഞാന്‍ വിചാരിച്ചാല്‍ കിട്ടില്ല, എന്നും നടി കൂട്ടിച്ചേര്‍ത്തു. അദാ ശര്‍മ്മയുടെ അമ്മ മലയാളിയും അച്ഛന് തമിഴ്നാട് സ്വദേശിയുമാണ്.
