Connect with us

ദുരന്ത നാടായി മലപ്പുറം കവളപ്പാറ; നിരവധി വീടുകൾ മണ്ണിനടിയിൽ ; അൻപതിലേറെപ്പേരെക്കുറിച്ച്‌ യാതൊരു വിവരവുമില്ല;രക്ഷക്കായി എന്‍ഡിആര്‍എഫ് സംഘത്തെ അയച്ച് സർക്കാർ

general

ദുരന്ത നാടായി മലപ്പുറം കവളപ്പാറ; നിരവധി വീടുകൾ മണ്ണിനടിയിൽ ; അൻപതിലേറെപ്പേരെക്കുറിച്ച്‌ യാതൊരു വിവരവുമില്ല;രക്ഷക്കായി എന്‍ഡിആര്‍എഫ് സംഘത്തെ അയച്ച് സർക്കാർ

ദുരന്ത നാടായി മലപ്പുറം കവളപ്പാറ; നിരവധി വീടുകൾ മണ്ണിനടിയിൽ ; അൻപതിലേറെപ്പേരെക്കുറിച്ച്‌ യാതൊരു വിവരവുമില്ല;രക്ഷക്കായി എന്‍ഡിആര്‍എഫ് സംഘത്തെ അയച്ച് സർക്കാർ

മലപ്പുറം കവളപ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. പാലക്കാടു നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് . നിലമ്പൂർ പോത്തുകല്ല് ഭൂതാനംകവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടലിൽ 30 ഓളം വീടുകള്‍ മണ്ണിനടിയിലായെന്നാണ്​ വിവരം. ഉരുള്‍പൊട്ടലില്‍ മലയിടിഞ്ഞ്​ കോളനിയിയാകെ മണ്ണിനടിയിലാവുകയായിരുന്നു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ്​റിപ്പോര്‍ട്ട്​.പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് കിട്ടുന്ന വിവരം.

അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ പറഞ്ഞത് . ദുരന്തം നടന്ന സ്ഥലത്ത് 60ലേറെ വീടുകളാണുള്ളത്. ഇവിടെ കുടുങ്ങികിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ സഹായം വേണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം. രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്​​.

ഇന്നലെ രാത്രി എട്ടിന് ഉണ്ടായ ഉരുള്‍പൊട്ടിലിൽ ഈ വീടുകളെല്ലാം തന്നെ മണ്ണിനടിയിൽ പെട്ടിരിക്കുന്നുവെന്നാണ് നാട്ടുക്കാർ പറയുന്നത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നും അവർ വ്യക്തമാക്കി. ഇന്നലെ മുതല്‍ പ്രദേശവാസികള്‍ സഹായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്.ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണം. കാണാതായവരെ ദുരിതാശ്വാസ ക്യാമ്പുളിലും ബന്ധുവീടുകളിലും നാട്ടുകാര്‍ അന്വേഷിച്ചിരുന്നു.

എന്നാല്‍, ഇവര്‍ ആരും തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടില്ല എന്ന് മനസിലാക്കിയതോടെയാണ് അന്‍പതോളം ആളുകള്‍ അപകടത്തില്‍പെട്ടതായി അറിയാൻ കഴിഞ്ഞത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നാട്ടുക്കാരുടെ പരാതികളിലൂടെ പ്രദേശത്തെ സ്ഥിതി മനസിലാക്കാൻ കഴിഞ്ഞതോടെയാണ് സർക്കാർ ഇടപെടാൻ തുടങ്ങുയിരിക്കുന്നത്. പാലക്കാടു നിന്നും രക്ഷാ പ്രവത്തകർ കവള പാറയിലേക്കു വരും. പ്രദേശത്ത് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വേണ്ട ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ മൂലം പലയിടത്തേക്കും എത്താനാകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏറ്ററ്വും വലിയ ദുരന്തമാണ് അവിടെ ഉണ്ടായിരിക്കുന്നത്. ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയാണ്.30 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടു. അന്‍പതിലേറെ പേരെ കാണാതായതായി . ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുള്‍പൊട്ടല്‍ ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയില്‍ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികള്‍ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

kerala landsliding- govt tuk immediate action

More in general

Trending

Recent

To Top