Connect with us

പ്രളയം കൗതുകമല്ല; അപകടം വിളിച്ചു വരുത്തല്ലേ; മുന്നറിയിപ്പ് നൽകി എഴുത്തുകാരി

general

പ്രളയം കൗതുകമല്ല; അപകടം വിളിച്ചു വരുത്തല്ലേ; മുന്നറിയിപ്പ് നൽകി എഴുത്തുകാരി

പ്രളയം കൗതുകമല്ല; അപകടം വിളിച്ചു വരുത്തല്ലേ; മുന്നറിയിപ്പ് നൽകി എഴുത്തുകാരി

മഹാ പ്രളയം നടന്നു ഒരു വർഷം കഴിയുമ്പോൾ വീണ്ടും ഒരു പ്രളയ ഭീഷണി നേരിടുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പലയിടങ്ങളിലും ശക്തമായി തുടരുകയാണ് മഴ. ഇതിനെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി കിടക്കുകയാണ്. ഇതായിപ്പോൾ ഇത് ദൃശ്യങ്ങളായി പകർത്താനായി നിരവധി പേരാണ് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇങ്ങനെ നിരവധി പേരാണ് ക്യാമറയുമായി വീഡിയോ ചിത്രീകരിക്കാനായി ഇറങ്ങി തിരിഞ്ഞത്. അവർക്ക് എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ച്‌ അപകടം ക്ഷണിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്.

പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല എന്ന ആമുഖത്തോടെ ഒരു വീഡിയോ സഹിതമുളള കുറിപ്പാണ് ഷിംന അസീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഷിംനയുടെ കുറിപ്പ് ഇങ്ങനെ :-

നോക്കൂ… പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല. ഈ ദൃശ്യം മലപ്പുറം ജില്ലയിലെ അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നുമുള്ളതാണ് (Source വാട്ട്‌സപ്പാണ്.) ഇനി സ്ഥലം അതല്ലെങ്കില്‍ പോലും ഇതൊന്നും പാടില്ല). നിറഞ്ഞൊഴുകുന്നത് ചാലിയാറാണ്. മൊബൈല്‍ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റര്‍ അല്ല അത്. ഏത് നിമിഷവും ആ വീഡിയോ പിടിത്തക്കാരെയുമായി ചാലിയാര്‍ പതഞ്ഞൊഴുകി കുത്തിയൊലിച്ച്‌ പോകാം. അപകടങ്ങള്‍ വിളിച്ച്‌ വരുത്തരുത്.

ചാനല്‍ ക്യാമറകള്‍ അത്രയേറെ zoom ചെയ്യാന്‍ സാധിക്കുന്ന മികച്ച ടെക്‌നോളജിയോട് കൂടിയവയാണ്. അവര്‍ സുരക്ഷിത അകലത്ത് നിന്നുമാണ് വീഡിയോകളെടുക്കുന്നത്. കൈയിലെ മൊബൈല്‍ ക്യാമറയുമായി അത് അനുകരിക്കാന്‍ ശ്രമിക്കുന്നത് വലിയ മണ്ടത്തരമാണ്. അപകടസാധ്യത വളരെയേറെ കൂടുതലാണ്. ദയവായി ചെയ്യരുത്.

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും കഴിഞ്ഞ വര്‍ഷം മാതൃഭൂമി ചാനലിന് രണ്ടുപേരെ നഷ്ടപ്പെട്ടത് ഓര്‍ക്കുന്നുണ്ടാകുമല്ലോ…അല്ലേ.

എന്തിനും ഏതിനും സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള മുന്നറിയിപ്പാണ് ഷിംന നൽകിയിരിക്കുന്നത്. പലപ്പോഴും ഇത്തരത്തിൽ അപകടസാധ്യതയുളള സ്ഥലങ്ങളില്‍ ഒരു മുന്‍കരുതലും എടുക്കാതെ എടുത്തുച്ചാടുന്നത് സാഹസികത അല്ല എന്നതാണ് അവർ കുറിപ്പിലൂടെ പറയാതെ പറയുന്നത് .

shimna azeez- witer warns -flood

More in general

Trending

Recent

To Top