News
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം ജനുവരിയില്‍ ആരംഭിക്കും
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം ജനുവരിയില്‍ ആരംഭിക്കും
രണ്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമാക്കാഴ്ചകള്ക്ക് സജ്ജമായി സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ ചലച്ചിത്ര വികസനകോര്‍പ്പറേഷനുകീഴില്‍ ജനുവരിയില്‍ ആരംഭിക്കും. രാജ്യത്താദ്യമായാണ് സര്‍ക്കാരിനുകീഴില്‍ ഒ.ടി.ടി. ഒരുങ്ങുന്നത്.
കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുക. സിനിമാപ്രവര്‍ത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനല്‍ സിനിമകള്‍കണ്ട് വിലയിരുത്തി നിശ്ചിതമാര്‍ക്ക് നല്‍കും. മറ്റ് ചലച്ചിത്രമേള ജൂറികള്‍ തിരഞ്ഞെടുത്തതും പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ക്കും പരിഗണനയുണ്ടാകും.
സിനിമകളുടെ നിലവാരം മാനദണ്ഡമാക്കി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ചിത്രാഞ്ജലിപാക്കേജ് സിനിമകള്‍ക്ക് പ്രത്യേകപരിഗണനയുണ്ടായിരിക്കില്ല. മറ്റു ഒ.ടി.ടി.കള്‍പോലെ തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമയായിരിക്കണമെന്ന നിബന്ധനയുണ്ടായിരിക്കില്ല.
മറ്റു സ്വകാര്യ പ്ലാറ്റ്ഫോമുകള്പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയായിരിക്കില്ല സി സ്പെയ്സിന്റേത്. ലഭിക്കുന്ന വരുമാനം ആനുപാതികമായി നിര്‍മാതാവിനും ലഭിച്ചുകൊണ്ടിരിക്കും. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ അതിന്റെ പങ്ക് സാധാരണ ഒ.ടി.ടി.കളില്‍ നിര്‍മാതാവിന് ലഭിക്കാറില്ല.
