Connect with us

ഡിസ്‌നിയും റിലയന്‍സും ഒന്നിക്കുന്നു!; ലയന കരാറില്‍ ഒപ്പുവെച്ച് കമ്പനികള്‍

News

ഡിസ്‌നിയും റിലയന്‍സും ഒന്നിക്കുന്നു!; ലയന കരാറില്‍ ഒപ്പുവെച്ച് കമ്പനികള്‍

ഡിസ്‌നിയും റിലയന്‍സും ഒന്നിക്കുന്നു!; ലയന കരാറില്‍ ഒപ്പുവെച്ച് കമ്പനികള്‍

വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മീഡിയ ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന കരാറില്‍ ഒപ്പുവച്ചു. റിലയന്‍സിന് 51 ശതമാനവും ഡിസ്‌നിക്ക് 49 ശതമാനവുമായിരിക്കും പങ്കാളിത്തം. ലണ്ടനില്‍ വച്ച് നേരത്തെ തന്നെ ലയന ചര്‍ച്ചകള്‍ നടന്നിരുന്നു.

നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന് കീഴില്‍ നിരവധി ചാനലുകളാണുള്ളത്. ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയെ നിയന്ത്രിക്കാനായി വയകോം 18ന് കീഴില്‍ പ്രത്യേക യൂണിറ്റ് തയ്യാറാക്കാനാണ് പദ്ധതി.

150 കോടി രൂപയുടെ മൂലധന നിക്ഷേപത്തില്‍ മറ്റൊരു പദ്ധതി നടപ്പിലാക്കാനും ഇരു കമ്പനികളുടെയും പരിഗണനയിലുണ്ട്. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായി ഇതുമാറും. 2024 ഫ്രെബ്രുവരിയോടെ ലയന നടപടികള്‍ പൂര്‍ത്തിയാകും.

More in News

Trending

Recent

To Top