മലയാളത്തിലെ സൂപ്പർ താരങ്ങളെക്കാൾ പ്രതിഫലം വാങ്ങി കീർത്തി സുരേഷ് ..!!
കീർത്തി സുരേഷിന്റെ പ്രതിഫലം കേട്ടാൽ ഞെട്ടും . മലയാളത്തിൽ അടുത്തകാലത്തോന്നും ഇനി കീർത്തി സുരേഷ് എന്ന അഭിനേത്രിയെ കാണാൻ സാധിച്ചേക്കില്ല. അത്രയ്ക്ക് തിരക്കാണ് അവർക്ക് അന്യഭാഷകളിൽ.
ഏറ്റവും പുതിയ റിലീസിങ്ങ് ചിത്രമായ മഹാ നടിയുടെ വൻ വിജയം അത്രയ്ക്കും തിരക്കിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുകയാണിപ്പോൾ.
കീർത്തിയേക്കുറിച്ച് ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന വാർത്ത അവരുടെ പ്രതിഫലത്തെച്ചൊല്ലിയുള്ളതാണ്.
സംവിധായകൻ രാജമൗലിയുടെ സിനിമയ്ക്കായി 3 കോടി രൂപയാണ് കീർത്തി വാങ്ങിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സെറ്റില്‍ മേക്കപ്പ് കാരണം തലവേദന സൃഷ്ടിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ് എന്ന വിമര്‍ശനം നേരത്തെ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
രാംചരൺ തേജയും ജൂനിയര്‍ എന്‍ടിആറിനെയും നായകൻമാരാക്കി രാജമൗലിസംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീർത്തി ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി അഭിനയിക്കുന്നത്.
തമിഴിൽ വിക്രത്തിന്റെയും വിജയ് യുടെയും നായികയായി അഭിനയിച്ചുവരികയാണ് കീർത്തിയിപ്പോൾ. മമ്മൂട്ടി നായകവേഷത്തിൽ എത്തുന്ന തെലുങ്കുചിത്രത്തിലും കീർത്തി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
