News
മീനാക്ഷിയ്ക്ക് കാവ്യയോടുള്ള സ്നേഹം കുറഞ്ഞോ…!; പഴയതെല്ലാം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
മീനാക്ഷിയ്ക്ക് കാവ്യയോടുള്ള സ്നേഹം കുറഞ്ഞോ…!; പഴയതെല്ലാം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
നടന് ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്.
താരത്തിന്റെ 38ാം പിറന്നാളാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ തന്നെ കാവ്യയുടെ പോസ്റ്റുകളോ ചിത്രങ്ങളോ ഒന്നും എത്തിയിരുന്നില്ല. ഫാന്‍സ് പേജുകളിലൂടെ പലരും കാവ്യയ്ക്ക് ആസംസകളുമായി എത്തിയിരുന്നുവെങ്കിലും മീനാക്ഷിയോ ദിലീപോ കാവ്യയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയില്ല എന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ അല്പം വൈകി ആണെങ്കിലും കാവ്യയ്ക്ക് ബേര്‍ത്ത് ഡേ ആശംസകളുമായി മീനാക്ഷിയും ഇന്‍സ്റ്റഗ്രാമില്‍ എത്തി. കാവ്യയ്ക്ക് ഒപ്പം ചേര്‍ന്നിരിയ്ക്കുന്ന ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കുവച്ചിരിയ്ക്കുന്നത്. നിറഞ്ഞ സന്തോഷത്തോടെ മീനൂട്ടിയെ കാവ്യ ചേര്‍ത്ത് പിടിച്ചിരിയ്ക്കുന്നതും ചിത്രത്തില്‍ കാണാം.
ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് മീനാക്ഷി നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ബേര്‍ത്ത് ഡേ വിഷസോ മറ്റോ ഒന്നും ഇല്ല. തന്റെ സ്നേഹം ഒറ്റ ചിത്രത്തില്‍ അറിയിക്കുകയാണ് മീനൂട്ടി. ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചുകൊണ്ട് സിനിമാ സീരിയല്‍ രംഗത്തെ താരങ്ങളും എത്തിയിട്ടുണ്ട്. എന്നാല്‍ ഫോട്ടോയുടെ കമന്റ് ബോക്സ് മീനാക്ഷി ഓഫ് ചെയ്തു വച്ചിരിക്കുകയാണ്.
നേരത്തെയും കാവ്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുമ്പോള്‍ മീനാക്ഷി കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു.
ഇപ്പോള്‍ മഞ്ജുവും മീനാക്ഷിയും ഒന്നിച്ചുവെന്നും ചെന്നൈയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയെന്നും കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ വീണ്ടും മീനാക്ഷിയ്ക്ക് കാവ്യ മാധവനോടുള്ള സ്നേഹം ചര്‍ച്ചയായിരിക്കുകയാണ്. പെറ്റമ്മ എന്നും പെറ്റമ്മ തന്നെയാണെന്നും എത്ര പോറ്റമ്മമാര്‍ എത്തിയിട്ടും കാര്യമില്ലെന്നുമാണ് പലരും കമന്റായി രേഖപ്പെടുത്തുന്നത്.
സ്വന്തം അമ്മയെ കിട്ടിയപ്പോള്‍ മീനാക്ഷി കാവ്യ മറന്നെന്നും ഇതാണ് യഥാര്‍ത്ഥ അമ്മ മകള്‍ ബന്ധമെന്നുമെല്ലാം പറയുന്നവരുണ്ട്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന് എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്.
തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം.
പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന് ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടന് ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.
ഒരുകാലത്ത് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു.
പ്രേക്ഷകമനസിലിടം നേടിയ താരജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകരും വളരെയധിരം ആഘോഷിച്ചിരുന്നു. 2016ല്‍ ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. 2015 ല്‍ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്.
