Connect with us

മേളയുടെ ഉദ്ഘാടകനായി അടൂര്‍ ഗോപാലകൃഷ്ണന്‍; തന്റെ ‘ഫ്രീഡം ഫൈറ്റ്’ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

News

മേളയുടെ ഉദ്ഘാടകനായി അടൂര്‍ ഗോപാലകൃഷ്ണന്‍; തന്റെ ‘ഫ്രീഡം ഫൈറ്റ്’ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

മേളയുടെ ഉദ്ഘാടകനായി അടൂര്‍ ഗോപാലകൃഷ്ണന്‍; തന്റെ ‘ഫ്രീഡം ഫൈറ്റ്’ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ”ഫ്രീഡം ഫൈറ്റ്” സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. ഗുരുതര ആരോപണം നേരിടുന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനായി എത്തുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും സംവിധായകന്‍ വ്യക്തമാക്കി. ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജിയോ ബേബി കുറ്റപ്പെടുത്തുന്നു.

ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film festival ൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ Happiness international film നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന , KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപദി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.എന്ന്, നിർമാതാക്കൾ Jomon Jacob Dijo Augustine Sajin S Raj Vishnu Rajan. സംവിധായകർ Kunjila Mascillamani Akhil Anilkumar Francies Louis Jithin Issac Thomas.

More in News

Trending

Recent

To Top