Actress
37 വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ വീട് വെച്ചപ്പോൾ പൊന്നമ്മ നേരിട്ട പ്രതിസന്ധികൾ!; വിശ്വസിക്കാനാകാതെ മലയാളികൾ
37 വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ വീട് വെച്ചപ്പോൾ പൊന്നമ്മ നേരിട്ട പ്രതിസന്ധികൾ!; വിശ്വസിക്കാനാകാതെ മലയാളികൾ
മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. പകരം വെയ്ക്കാനില്ലാത്ത അതുല്യ കലാകാരി വിട പറയുമ്പോൾ മലയാളക്കര ഒന്നാകെ വിതുമ്പുകയാണ്. മലയാള സിനിമയിലെ അമ്മ ഈ ലോകത്ത് നിന്ന് പോയെന്ന് വിശ്വസിക്കാൻ സഹപ്രവർത്തകർക്കോ ഉറ്റവർക്കോ കഴിഞ്ഞിട്ടില്ല. എന്നാൽ വലിയ പൊട്ടും നിറഞ്ഞ വാത്സല്യച്ചിരിയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ പൊന്നമ്മയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
ഭർത്താവിൽ നിന്നും കടുത്ത പീ ഡനങ്ങളാണ് പൊന്നമ്മയ്ക്ക് നേരിടേണ്ടി വന്നത്. കുടുംബ ജീവിതവും അത്ര സുഖകരമല്ലായിരുന്നു. കവിയൂർ പൊന്നമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. തന്റെ 37 വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ ആണ് ആ സ്വപ്നത്തിലേയ്ക്ക് പൊന്നമ്മ എത്തിയത്.
തന്റെ 15ാം വയസിൽ തുടങ്ങിയ ആ അധ്വാനം കൊണ്ട് കുടുംബത്തെ മുഴുവൻ കരകയറ്റി. അവസാനം കയ്യിലുണ്ടായിരുന്നതെല്ലാം സ്വരുക്കൂട്ടിയാണ് വീട് വെയ്ക്കാൻ ഒരു സ്ഥലം വാങ്ങിയത്. എറണാകുളം ആലുവാപ്പുഴയോരത്താണ് പൊന്നമ്മ കുറച്ച് സ്ഥലം വാങ്ങിയത്. 2005ൽ ആയിരുന്നു സ്ഥലം വാങ്ങിയത്.
അന്ന് ആ സ്ഥലം വാങ്ങുമ്പോൾ സെന്റിന് ലക്ഷങ്ങളായിരുന്നു നൽകേണ്ടി വന്നിരുന്നത്. അന്ന് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന ഒരു പയ്യനായിരുന്നു ആ സ്ഥലം കണ്ടെത്തിയതും പൊന്നമ്മയെ കൊണ്ടുചെന്ന് കാണിച്ചതും. എന്നാൽ ആദ്യം ഈ സ്ഥലം ഇഷ്ടപ്പെട്ടിരുന്നില്ല പൊന്നമ്മയ്ക്ക്. എങ്കിലും ഏക്കറോളം നീണ്ടു കിടക്കുന്ന പാടവും സമീപത്തെ ക്ഷേത്രവുമെല്ലാം കണ്ടപ്പോൾ മനസൊന്ന് മാറിയെങ്കിലും പകുതി മനസിലായിരുന്നു പൊന്നമ്മ.
ഒപ്പം ആ ഡ്രൈവറായിരുന്ന ആ പയ്യന്റെ സമ്മർദ്ദം കൂടിയായതോടെ പെട്ടെന്ന് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കുകായയിരുന്നു. വടക്കുംനാഥൻ എന്ന സിനിമയിൽ അഭിനയിക്കവെയായിരുന്നു ഇതെല്ലാം സംഭവിച്ചത്. രജിസ്ട്രേഷൻ പൂർത്തിയായ ഉടനെ തന്നെ വീടന്റെ പണിയും പൊന്നമ്മ ആരംഭിച്ചിരുന്നു.
വീടിന്റെ അകവും പുറവും എല്ലാം തന്റെ ഇഷ്ടങ്ങൾ ചേർത്തായിരുന്നു തന്റെ സ്വപ്ന ഭവനം പൊന്നമ്മ ഒരുക്കിയത്. വീടിന് ചുറ്റും വലിയ ചുറ്റുമതിലൊരുക്കി സുരക്ഷിതമാക്കി, വീടിന് ശ്രീപാദം എന്ന് പേരും നൽകി. വരാന്ത കഴിഞ്ഞ് അകത്തേയ്ക്ക് കയറുമ്പോൾ വലിയ ഹാളും അകത്തളവും മുകളിലേയ്ക്ക് കയറാനുള്ള കോണിപ്പടികളുമെല്ലാമായി വലിയ സൗകര്യത്തോടു കൂടിയുള്ള വീടാണ് പണിഞ്ഞത്.
അഞ്ച് ബെഡ്റൂമും ഹാളും ബാൽക്കണിയുമൊക്കെയുള്ള വീടായിരുന്നു പൊന്നമ്മ ഒരുക്കിയത്. എന്നാൽ പിന്നീട്, എല്ലാത്തിനും പൊന്നമ്മയ്പ്പം നിന്ന ഡ്രൈവർ പയ്യൻ യഥാർത്ഥ സ്വഭാവം പുറത്തെടുത്ത് തുടങ്ങി. അയാൽ നോട്ടമിട്ടത് അത്രയും പൊന്നയുടെ സ്വത്തുക്കളിലായിരുന്നു. വാങ്ങിയ സ്ഥലത്ത് കുറച്ച് സ്ഥലം ഇയാൾക്ക് സൗജന്യമായി കൊടുക്കണമെന്നായിരുന്നു പൊന്നമ്മയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ പറ്റില്ലെന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നാലെ ദേഷ്യം കൊണ്ട് കലി തുള്ളിയ അയാൾ മുറ്റത്ത് കിടന്ന പൊന്നമ്മയുടെ വിലകൂടിയ കാർ ഉൾപ്പെടെ അടിച്ച് തകർക്കുകയായിരുന്നു. തുടർന്ന് കേസും വാർത്തയുമെല്ലാമായി. ഇയാളെ ജോലിയിൽ നിന്ന് തന്നെ പൊന്നമ്മ പറഞ്ഞ് വിട്ടു. ഇത്തരത്തിൽ വളരെയേറെ പ്രതിസന്ധികളെ തരണം ചെയ്താണ് പൊന്നമ്മ തന്റെ ശ്രീപാദം സ്വന്തമാക്കിയത്.
വൃത്തിയിൽ ഒരൽപ്പം മുന്നിലായതിനാൽ തന്നെ അതീവ ശ്രദ്ധയോടെയായിരുന്നു വീട് പരിപാലിച്ചിരുന്നത്. സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു പൊന്നമ്മ ഈ വീട്ടിൽ താമസിച്ചിരുന്നത്. വല്ലപ്പോഴും ഓടിയെത്തുന്ന മകളും കുടുംബവും സഹോദരങ്ങളുടെ മംക്കളും മാത്രമായിരുന്നു വീട്ടിലെ അഥിതികൾ.
ബിന്ദു എന്നാണ് പൊന്നമ്മയുടെ മകളുടെ പേര്. പൊന്നമ്മയുടെ സംസ്കാര ചടങ്ങിൽ മകൾ ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടി. ബിന്ദു അമേരിക്കയിലാണ്. അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറാണ്. അവിടത്തെ പത്രത്തിൽ എഴുത്തും അതിലെ റോയൽറ്റി വക നല്ല ഇൻകവും ഉണ്ട്. ഓടിയോടി വരാൻ പറ്റില്ല. അഞ്ച് ദിവസം ലീവാക്കി ഇവിടെ വന്നിരുന്നു. തിരിച്ച് പോയ ശേഷമാണ് പൊന്നമ്മയുടെ മരണം. വീണ്ടും ലീവെടുത്ത് വരാൻ പറ്റില്ലായിരുന്നെന്നാണ് കുടുംബം പറഞ്ഞത്.
