Actor
ആ കാര്യം മോശമാണെന്ന് മോഹൻലാൽ തുറന്നടിച്ചു! ആ ഡയറി നൽകിയത് അച്ഛന്.. വെളിപ്പെടുത്തി ഹരിത..
ആ കാര്യം മോശമാണെന്ന് മോഹൻലാൽ തുറന്നടിച്ചു! ആ ഡയറി നൽകിയത് അച്ഛന്.. വെളിപ്പെടുത്തി ഹരിത..
സീരിയലിലും സിനിമയിലും സജീവമാണ് ഹരിത ജി നായർ. സീരിയലിലാണ് കൂടുതയും ഹരിത അഭിനയിക്കുന്നത്. നിലവിൽ സീ കേരളത്തിലെ ശ്യാമാംബരത്തിലാണ് നടി അഭിനയിക്കുന്നത്. ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകകളാണ് വൈറലാകുന്നത്.
നേര് എന്ന ചിത്രത്തിൽ മോഹൻലാലിനെ പോലെ അത്ര വലിയ നടനൊപ്പം സ്ക്രീൻ ഷെയർ ചെയ്തപ്പോഴുണ്ടായ മറക്കാൻ ആകാത്ത ഓർമയാണ് ഹരിത തുറന്നു പറയുന്നത്.
ലാലേട്ടൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഡയറി ഹരിതയുടെ കയ്യിൽ ഉണ്ട്. എങ്ങനെയാണ് ആ ഡയറി തനിക്ക് കിട്ടിയത് എന്ന് പറയുകയാണ് ഹരിത.
കോടതിയിൽ ഇരിക്കുന്ന ഭാഗങ്ങളിൽ തന്റെ കയ്യിൽ ഒരു ഡയറി ഉണ്ടാവും എപ്പോഴും എഴുതാൻ. കോടതിയിടെ ടേംസ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നാതാണ് തന്റെ ക്യാരക്ടറിന്റെ ഉദ്ദേശ്യമെന്നും അങ്ങനെയുള്ളൊരു ക്യാരക്ടറായിരുന്നു തന്റേതെന്നും ഹരിത പറഞ്ഞു.
ക്യാരക്ടർ കിട്ടാൻ വേണ്ടി അവിടെ ജഡ്ജ് പറയുന്നത് തന്നെയാണ് എഴുതിക്കൊണ്ടിരുന്നത്. എന്നാൽ ഒരു ദിവസം ലാലേട്ടൻ ഇത് കണ്ടെന്നും ഡയറിയിൽ എഴുതുന്നത് ശ്രദ്ധിച്ചത് കൊണ്ട് എന്താ എഴുതുന്നത് എന്ന് ചോദിച്ചെന്നും ഹരിത പറഞ്ഞു.
അവിടെ പറയുന്നത് എഴുതിയതാണെന്ന് പറഞ്ഞപ്പോൾ ഒന്നുകാണിച്ചേ എന്നുപറഞ്ഞു ഡയറി ലാലേട്ടൻ വാങ്ങിച്ചു. പിന്നാലെ ഇതാണോ ഹാന്റ്‌റൈറ്റിംഗ് എന്നുചോദിക്കുകയും തന്റെ കയ്യക്ഷരം നല്ലതാണെന്നും ലാലേട്ടന്റെ കയ്യക്ഷരം മോശമാണെന്നും ലാട്ടേൻ പറഞ്ഞെന്നും ഹരിത വാചാലയായി.
അതേസമയം ലാലേട്ടൻ ഹാന്റ്‌റൈറ്റിംഗ് തനിക്ക് കാണിക്കാൻ വേണ്ടി ആ ഡയറിയും പേനയും വാങ്ങി യുവേഴ്‌സ് ലവിങ്‌ലി മോഹൻലാൽ എന്ന് എഴുതുകയും ചെയ്തു. ഇതോടെ താൻ ഈ ഡയറി അവരോട് ചോദിച്ചോട്ടോട്ടെയെന്ന് താൻ ലാലേട്ടനോട് ചോദിച്ചു. അതിനെന്താ താൻ അവരോട് പറയണോ എന്നാണ് ലാലേട്ടൻ ചോദിച്ചത് എന്നും ആ ഡയറി താൻ ചോദിച്ച് വാങ്ങി അച്ഛന് കൊടുത്തുവെന്നും ഹരിത കൂട്ടിച്ചേർത്തു.