എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ ഒരുഗ്രൻ വിഭവവുമായി അവർ എത്തുന്നു; മറ്റാരും രുചിച്ചിട്ടില്ലാത്ത “കട്ടൻ ചാപ്പി” ; കൂട്ടുകാരോട് തല്ലുപിടിച്ചുണ്ടാക്കിയ ഡോക്ടറുടെ പുത്തൻ വിഭവം !

മലയാളികൾക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇന്റർനെറ്റ്. വിവരത്തിനും വിനോദത്തിനും ഒപ്പമുള്ള ഇന്റർനെറ്റിൽ ഇന്ന് കഴിവ് തെളിയിക്കാനും സാദ്ധ്യതകൾ അനവധിയാണ്. കൊറോണയും ലോക്ക്ഡൗണുമൊക്കെ നാലുചുവരിലേക്ക് മനുഷ്യരെ കൊണ്ടെത്തിച്ചപ്പോൾ ആശ്വാസമായതും ഈ ഇന്റർനെറ്റ് തന്നെയാണ് .
എന്നാൽ, ഇന്റർനെറ്റ് ലോകത്തിൽ ആരോഗ്യപരമായി എങ്ങനെ കൂടുകൂട്ടാം എന്നതിനെ കുറിച്ച് പലർക്കും അറിവില്ല. നിരന്തരം മാധ്യമങ്ങളിൽ ഉയരുന്ന വാർത്തകൾ പലതും സോഷ്യൽ മീഡിയയുടെയും മറ്റും ദുരുപയോഗത്തെക്കുറിച്ചാണ്. തീർത്തും വലിയൊരു വെല്ലുവിളി തന്നെയാണ് ഇത്.
അപ്പോഴാണ്, വേറിട്ട പേരും ആശയവുമായി തീർത്തും വ്യത്യസ്തതയുണർത്തുന്ന ” കട്ടൻ ചാപ്പി ” എന്ന പേരിലൂടെ ഡോക്ടർ വീണ എത്തിയിരിക്കുന്നത്. ഈ ഡോക്ട്ടർക്ക് അറിയാം സമൂഹത്തെ എങ്ങനെ ചികിൽസിക്കണമെന്ന്. എന്താണീ കട്ടൻ ചാപ്പി എന്നല്ലേ നിങ്ങളിപ്പോൾ ആലോചിക്കുന്നത്? അതിന്റെ ഉത്തരവും ഡോക്ടർ തന്നെ പറയും.
‘കട്ടൻ ചായ’ ഇഷ്ടപ്പെടാത്തവരും ‘കട്ടൻ കാപ്പി’ ആസ്വദിക്കാത്തവരുമായി മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല. എന്നാലിത് “കട്ടൻ ചാപ്പി”യാണ്. ഈ പുത്തൻ കട്ടൻ ചാപ്പിയുടെ റെസിപ്പി എന്തെന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.
പേരുപോലെ വ്യത്യസ്തമായൊരു ടീസറുമായാണ് കട്ടൻ ചാപ്പി ഇന്ന് എത്തിയിരിക്കുന്നത് . സന്ധ്യ മയങ്ങിയ വേളയിൽ സുഹൃത്തുക്കളുമായി റെസ്റ്റോറന്റിലിരുന്നു തല്ലുപിടിക്കുന്ന ഡോക്ടറെയാണ് ടീസർ വീഡിയോയിൽ കാണാൻ സാധിക്കുക. വിഷയം സോഷ്യൽ മീഡിയയിൽ വൈറലാകുക എന്നതുതന്നെയാണ്. പിന്തിരിപ്പൻ സുഹൃത്തുക്കളോട് ഡോക്ടർ പറയുന്ന വ്യത്യസ്തമായ വാക്കുകളാണ് ടീസറിന്റെ ഹൈലൈറ്റ്. അതെന്താണന്നല്ലേ….? ഇതാ കണ്ടുനോക്കൂ…!
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...