മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ചിത്രം; റിലീസിംഗ് കരാര്‍ നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കി…
മുംബൈ ഭീകരാക്രമണം പ്രമേയമാക്കിയ ഹോട്ടല്‍ മുംബൈ എന്ന ചിത്രം. പ്രദര്‍ശിപ്പിക്കുന്നതിനുള്ള കരാര്‍ റദ്ദാക്കിയതായി നെറ്റ്ഫ്‌ളിക്‌സ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ദുബായ് ആസ്ഥാനമായ പ്ലസ് ഹോള്‍ഡിംഗ്‌സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സാര്‍ക് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് തങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് ആദ്യം കരാര്‍ നല്‍കിയത് തങ്ങള്‍ക്കാണെന്നും ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ കോടതിയുടെ അനുകൂല വിധിയുണ്ടെന്ന് കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇതോടെ ഹോട്ടല്‍ മുംബൈയുടെ റിലീസ് ഇന്ത്യയില്‍ അനിശ്ചിതത്തിലായിരിക്കുകയാണ്.
ഇതേതുടര്‍ന്ന് ചിത്രത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍െ നീക്കം ചെയ്യുമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. ആസ്‌ട്രേലിയന്‍ സംവിധായകനായ ആന്റണി മരാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് പട്ടേല്‍, അനുപം ഖേര്‍, ആര്‍മി ഹാമെര്‍, ടില്‍ഡ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Mumbai Highcourt Banned the releasing of Hotel Mumbai movie …
