Malayalam Breaking News
ദേഷ്യമായിരുന്നെങ്കിലും ഹനീഫയ്ക്ക് വേണ്ടി കരുണാനിധി തിരക്കഥ എഴുതി; മലയാളികളോടുള്ള ദേഷ്യം എന്തിനെന്ന ഹനീഫയുടെ ചോദ്യത്തിന് കരുണാനിധി നല്‍കിയ മറുപടി
ദേഷ്യമായിരുന്നെങ്കിലും ഹനീഫയ്ക്ക് വേണ്ടി കരുണാനിധി തിരക്കഥ എഴുതി; മലയാളികളോടുള്ള ദേഷ്യം എന്തിനെന്ന ഹനീഫയുടെ ചോദ്യത്തിന് കരുണാനിധി നല്‍കിയ മറുപടി
ദേഷ്യമായിരുന്നെങ്കിലും ഹനീഫയ്ക്ക് വേണ്ടി കരുണാനിധി തിരക്കഥ എഴുതി; മലയാളികളോടുള്ള ദേഷ്യം എന്തിനെന്ന ഹനീഫയുടെ ചോദ്യത്തിന് കരുണാനിധി നല്‍കിയ മറുപടി
മലയാളികളോട് കരുണാനിധിയ്ക്ക് ദേഷ്യമായിരുന്നെങ്കിലും കൊച്ചിന്‍ ഹനീഫയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥയെഴുതി. കരുണാനിധിയുടെ ആ തിരക്കഥ പാഴായില്ല എന്നു തന്നെ പറയാം. കരുണാനിധിയുടെ ഏറ്റവും അടുത്ത മലയാളി സുഹൃത്തുക്കളിലൊരാളാണ് അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫ. ഹനീഫ സംവിധാനം ചെയ്ത പാടാതെ തേനികള്‍, പാശൈ പറവൈകള്‍ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചത് കലൈജ്ഞര്‍ കരുണാനിധിയാണ്. ശിവകുമാര്‍, ലക്ഷമി എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രം തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ ആറ് സിനിമകളാണ് കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തിരുന്നത്. അതില്‍ കരുണാനിധി തിരക്കഥ എഴുതിയ ഈ ചിത്രത്തിനാണ് ഏറ്റവും നല്ല വിജയം നേടിയത്. 70 സിനിമകള്‍ക്ക് കരുണാനിധി തിരക്കഥ എഴുതിയിട്ടുണ്ട്.
1988ല്‍ പുറത്തിറങ്ങിയ പാശൈ പറവകള്‍ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസും ചിത്രയും ചേര്‍ന്നാണ് പാശൈ പറവകളിലെ ഗാനം ആലപിച്ചിരിക്കുന്നത്. നാല് ഗാനങ്ങളുള്ള ഈ ചിത്രത്തിലെ നാലു ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറി.
എംജിആര്‍ മുതല്‍ മുല്ലപ്പെരിയാര്‍ വരെ കരുണാനിധിക്ക് കേരളത്തെ എതിര്‍ക്കാനുള്ള കാരണങ്ങളായിരുന്നു. തമിഴ് വാഴ്കയെന്ന മുദ്രാവാക്യവുമായി പതിന്നാലാം വയസില്‍ പ്രക്ഷോഭത്തിനിറങ്ങിയ കരുണാനിധി പക്ഷേ പല മലയാളികളുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ആദ്യകാലത്തെ ഉറ്റ നന്‍പന്‍ എംജിആറിന്റെ മലയാളിവേരുകള്‍ മുത്തുവേല്‍ ചികഞ്ഞത് പിന്നീട് അകന്നപ്പോഴാണ്. കരുണാനിധിയുടെ തീവ്രമായ തമിഴ് പ്രേമത്തോടൊപ്പം ചേര്‍ന്ന ഈ വിരോധം മലയാളികളോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കപ്പെട്ടു.
മലയാളികളോടുള്ള ദേഷ്യം എന്തിനെന്ന ഹനീഫയുടെ ചോദ്യത്തിന് രസകരമായ തത്വമാണ് കരുണാനിധി നല്‍കിയത്. ആദ്യം കടലാകുമ്പോള്‍ തിരകള്‍ പലതുണ്ടാകും, ചിലതു ദിശമാറി പോകും എന്ന തത്വമാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് മറുചോദ്യം വന്നു. മലയാളിയായ എംജിആര്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ആയി. കേരളത്തില്‍ ഒരു തമിഴനെ നിങ്ങള്‍ ആ സ്ഥാനത്തിരുത്തുമോ?
Karunanidhi with Kochin Haneefa movie
