Connect with us

ചെയ്‌ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു; പുതിയ ചിത്രത്തിൽ നായകൻ രജനികാന്ത്; വിജയ് സേതുപതിയും നവാസുദ്ധീനും വില്ലൻ !! എന്നിട്ടും ആ സംവിധായകൻ തന്റെ സിനിമയെ കുറിച്ച് തള്ളുന്നില്ല…..

Malayalam Breaking News

കരിയറിൽ ഒരു സിനിമ പോലും ശ്രദ്ധിക്കപ്പെടാതെ പോവാത്ത സംവിധായകനാണ് കാർത്തിക്ക് സുബ്ബരാജ്. പുതിയ സിനിമയിൽ നായകനായെത്തുന്നത് സൂപ്പർ സ്റ്റാറും. ചുമ്മാ വന്നു നിന്നാലേ കോടികൾ വാരാൻ കഴിവുള്ള രജനികാന്ത് മാജിക്കിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണല്ലോ.

ഇന്ത്യൻ സിനിമയിലെ തന്നെ റീയലസ്റ്റിക്ക് അഭിനയത്തിന് പുതിയ ഡെഫിനിഷൻ കൊണ്ട് വന്ന നാവാസുദീൻ സിദ്ധീഖി വില്ലൻ. തമിഴ് സിനിമയുടെ ഏറ്റവും പുതിയ സെൻസേഷൻ ആയ വിജയ് സേതുപതി മറ്റൊരു വില്ലൻ. കരിയർ അവസാനിക്കുമെന്ന് തോന്നിച്ച ഇടത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചു വന്ന തൃഷ,കൂടെ ഇടുപഴഗി സിമ്രാൻ.

ബി ക്‌ളാസ്, സി ക്‌ളാസ് തീയേറ്ററുകളിൽ ഇപ്പോഴും മുടക്ക് മുതൽ തിരിച്ചു പിടിക്കുന്ന ശശികുമാർ, അനിരുദ്ധ് എന്ന കട്ട രജനി ഫാനിന്റെ തട്ട് പൊളിപ്പൻ മ്യൂസിക്, അതിന്റെ കുടെ ആക്ഷനിൽ പീറ്റർ ഹെയ്ൻ, തിരു അങ്ങനെ മുന്നിലും പിന്നിലുമായി ഒരുപാട് കഴിവുള്ളവരുടെ സമ്മേളനമാണ് പേട്ട.

എന്നിട്ടും, അതിന്റെ സംവിധായകൻ, തന്റെ 17 മിനിറ്റ് ഓഡിയോ ലോഞ്ച് പ്രസംഗത്തിനിടയ്ക്ക് ഒരൊറ്റ വാക്ക് പോലും തന്റെ സിനിമയെ പൊക്കി അടിച്ചു സംസാരിച്ചില്ല. കാരണം “നമ്മ പടത്തെ പറ്റി നാമ പേസ കൂടാത് നമ്മ പടം പേസണം” എന്ന രീതിയാണ് അവരുടേത്. മലയാള സിനിമയിലെ ചിലർ ഇത് കണ്ടു പഠിക്കണം.

(എ.എഫ്.എക്സ് മൂവി ക്ലബ്ബിൽ വിമോജ് മോഹനൻ പോസ്റ്റ് ചെയ്‌ത കണ്ടന്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയത്.)

Karthik Subbaraj: The real director

More in Malayalam Breaking News

Trending

Recent

To Top