Actor
രജനികാന്തിനെ ഭിക്ഷക്കാരനെന്ന് കരുതി 10 രൂപ നൽകി; പിന്നാലെ ആ സ്ത്രീ ചെയ്തത് കണ്ട് ഞെട്ടിത്തരിച്ച് നടൻ! പിന്നീട് സംഭവിച്ചത് സിനിമയെ വെല്ലും ട്വിസ്റ്റ്..!
രജനികാന്തിനെ ഭിക്ഷക്കാരനെന്ന് കരുതി 10 രൂപ നൽകി; പിന്നാലെ ആ സ്ത്രീ ചെയ്തത് കണ്ട് ഞെട്ടിത്തരിച്ച് നടൻ! പിന്നീട് സംഭവിച്ചത് സിനിമയെ വെല്ലും ട്വിസ്റ്റ്..!
ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. പ്രശസ്തിയും സമ്പത്തും ഉണ്ടായിരുന്നിട്ടും, ലളിതമായ ജീവിതം പിന്തുടരാൻ അദ്ദേഹം ഇഷ്ടപ്പെടുന്ന താരത്തിന്റെ പഴയകാല സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗായത്രി ശ്രീകാന്ത് രചിച്ച രജനികാന്തിൻ്റെ ജീവചരിത്രത്തിലാണ് ഈ സംഭവം പുറലോകം അറിയുന്നത്.
2007ൽ ‘ശിവജി: ദി ബോസ്’ എന്ന ചിത്രം വൻ ഹിറ്റ് നേടിയതിനെ തുടർന്ന് രജനികാന്ത് ക്ഷേത്രദർശനം നടത്താൻ തീരുമാനിച്ചു. എന്നാൽ തന്റെ സാന്നിധ്യം മൂലം ക്ഷേത്രത്തിൽ തിക്കും തിരക്കും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചു. ഇതേതുടർന്ന് താൻ വേഷം മാറി പോകുമെന്ന് രജനികാന്ത് നിർബന്ധം പിടിക്കുകയായിരുന്നു.
കീറിയ ഷർട്ടും ലുങ്കിയും തവിട്ടുനിറത്തിലുള്ള ഷാളും ധരിച്ച രജനികാന്ത് പല്ലിനു മുകളിൽ ഡെൻ്റൽ പ്രോസ്റ്റസിസ് ധരിക്കുകയും ചെയ്തു. വൃദ്ധനെപ്പോലെ മാറി ആരും തിരിച്ചറിയാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വേഷം. തുടർന്ന് വൃദ്ധനെപ്പോലെ ക്ഷേത്രത്തിലെത്തി മുടന്തി മുടന്തി നടന്നു. എന്നാൽ ആ വൃദ്ധനെ ആരും ശ്രദ്ധിച്ചില്ലെങ്കിലും 40 വയസ്സുള്ള ഒരു സ്ത്രീ ‘വൃദ്ധനായ ഭിക്ഷക്കാരനോട്’ അനുകമ്പ തോന്നി നടനെ സമീപിച്ച് 10 രൂപ നോട്ട് നൽകുകയായിരുന്നു.
അതേസമയം സിനിമയിൽ ഒരു മിനിറ്റിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന ആ സൂപ്പർ സ്റ്റാർ ഒന്ന് അമ്പരന്നുവെങ്കിലും വിനയപൂർവ്വം പണം സ്വീകരിച്ച് ശ്രീകോവിലിൽ കയറി. പിന്നാലെ ക്ഷേത്ര സംഭാവനയായി വൃദ്ധൻ 100 രൂപ നൽകിയതും പ്രാർത്ഥന കഴിഞ്ഞ് ഒരു പോഷ് കാറിൽ കയറുന്നതും ആ സ്ത്രീ കണ്ടു.
ഇതോടെ പറ്റിയ തെറ്റ് മനസ്സിലാക്കി സ്ത്രീ ഉടൻ തന്നെ മാപ്പ് പറയാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുകയും പണം തിരികെ വാങ്ങാൻ അവർ തയാറാകുകയും ചെയ്തു. അപ്പോൾ രജനി അവരെ നോക്കി പുഞ്ചിരിച്ചു. ”ദൈവ സന്നിധിയിൽ താൻ വെറുമൊരു യാചകനല്ലാതെ മറ്റൊന്നുമല്ലെന്ന് ഓർമ്മിപ്പിക്കുന്നത് ദൈവത്തിൻ്റെ വഴിയാണെന്നാണ്” ആ സ്ത്രീയോട് രജനി പറഞ്ഞത്. പിന്നാലെ പോക്കറ്റിൽ ഉണ്ടായിരുന്ന ആ 10 രൂപ നോട്ടുമായി അദ്ദേഹം മടങ്ങുകയായിരുന്നു.