Bollywood
അവന് മുത്തശ്ശനെ പോലെ ആയാല്‍ മതി, കരീന പറയുന്നു!
അവന് മുത്തശ്ശനെ പോലെ ആയാല്‍ മതി, കരീന പറയുന്നു!
By
ബോളിവുഡിലെ ലിറ്റില്‍ സ്റ്റാറാണ് നടന് സെയ്ഫ് അലിഖാന്റേയും നടി കരീനയുടേയും മകന് തൈമൂര്‍ അലിഖാന്. ജനിച്ചപ്പാള് മുതല്‍ തന്നെ കുഞ്ഞ് തൈമൂറിന്റെ പിന്നാലെയായിരുന്നു പാപ്പരാസി കണ്ണുകള്‍. എവിടെ തിരിഞ്ഞലും ക്യാമറ കണ്ണകള്‍ കുഞ്ഞിന്റെ പിന്നാലെ പായും. ആദ്യമൊക്കെ താരദമ്ബതികള്‍ ഇതില്‍ മൗനം പാലിച്ചുവെങ്കിലും പിന്നീട് കുഞ്ഞിന്റെ സ്വകാര്യതയില്‍ കൈ കടത്തുന്നതിനെ രൂക്ഷമായി തന്നെ വിമര്‍ശിക്കുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായാലും കുഞ്ഞ് തൈമൂറിന് കൈനിറയെ ആരാധകരാണ്.
ഇപ്പോഴിത മകന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വാചാലയാവുകയാണ് കരീന. കുഞ്ഞ് തൈമൂറിനെ മുത്തശ്ശന് മണ്‍സൂണ്‍ അലിഖാനെ പോലെ ക്രിക്കറ്റ് താരമാക്കണമെന്നാണ് കരീനയുടെ ആഗ്രഹം. റിയാലിറ്റി ഷോയായ ഡാന്‍സ് 7 ലായിരുന്നു മകന്റെ ഭാവിയെ കുറിച്ച് താരം പറഞ്ഞത്.ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് നില്ക്കുന്ന തൈമൂറിന്റെ ചിത്രം ബോളിവുഡ് കോളങ്ങളില്‍ വൈറലായിരുന്നു. ഈ കഴിഞ്ഞു പോയ ലോക കപ്പില്‍, ഇന്ത്യ- പാക് മത്സരത്തിന ശേഷമായിരുന്നു ഇന്ത്യന്‍ ജേഴ്സി ധരിച്ച് സല്യൂട്ട് ചെയ്യുന്ന തൈമൂറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ജനനം മുതല്‍ വാര്‍ത്തകളില്‍ കുഞ്ഞ് താരം ഇടംപിടിച്ചിരുന്നു.കുഞ്ഞ് ജനിച്ചതിനു ശേഷം സിനിമയില്‍ നിന്ന് അകലം പാലിക്കുകയാണ് കരീന കപൂര്‍. സിനിമയ്ക്ക് ചെറിയ ഇടവേള കൊടുക്കുന്നുവെങ്കിലും മിനിസ്ത്രീനില് സജീവമാണ് താരം. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ഡാന്‍സ് ഇന്ത്യന്‍ ഡാന്‍സിലെ വിധികര്‍ത്താവാണ് കരീന.
kareena talk about her son
