Malayalam Breaking News
മകനെ ഓർത്ത് പേടിയാണ്,അവന് വെറും ഒരു കുട്ടിയാണെന്ന് എന്നെങ്കിലും ആളുകള്‍ക്ക് മനസിലാകും-കരീന കപൂർ !!!
മകനെ ഓർത്ത് പേടിയാണ്,അവന് വെറും ഒരു കുട്ടിയാണെന്ന് എന്നെങ്കിലും ആളുകള്‍ക്ക് മനസിലാകും-കരീന കപൂർ !!!
Published on

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ ഇന്ത്യ മുഴുവൻ നിറയെ ആരാധകരുള്ള കുട്ടിതാരമാണ്. തൈമൂറിന്റെ ആരാധകരെകൊണ്ട് പലപ്പോഴും സെയ്ഫും കരീനയും അസ്വസ്ഥതയും പ്രകടിപ്പിക്കാറുണ്ട്.
തൈമൂറിന്റെ പുറകേ ആള്‍ക്കൂട്ടം ചുറ്റിതിരിയുന്നതില് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കരീന. തൈമൂറിനെ കാണുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് ചിലര്‍ പറയും. തൈമൂര്‍ ഞങ്ങളുടെ മകനാണ്, നിങ്ങളെ അവന് സന്തോഷവാനാക്കേണ്ടത് എന്തിനാണെന്നാണ് സെയ്ഫിന്റെ ആറ്റിറ്റ്യൂഡ്.
തന്റെ മകനെ ഓര്‍ത്ത് ഇപ്പോള്‍ പേടിയാണ്. പാപ്പരാസികള്‍ മൂലം മകനെ വീട്ടില്‍ നിര്‍ത്താന്‍ തന്നെ തനിക്ക് മടിയാണ്. ഷൂട്ടിന് പോകുമ്പോള്‍ മകന് വീട്ടില്‍ എന്തുചെയ്യുന്നു എന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താന്‍ അറിയുന്നുണ്ട്. ഇത് വളരെ ഭീകരമാണെന്നും കരീന പറഞ്ഞു.
വളരെ സാധാരണമായ ഒരു കുട്ടിക്കാലമാണ് തന്റെ മകന് വേണ്ടത്. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണ്. അവന് വെറും ഒരു കുട്ടിയാണെന്ന് ഒരു സമയത്ത് ആളുകള്‍ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കരീന പറഞ്ഞു.
kareena kapoor about taimur
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...