Malayalam Breaking News
ആദ്യ നായകനുമായി ഡേറ്റിംഗ് ചെയ്യരുത് ; സാറയോട് രണ്ടാനമ്മയായ കരീന കപൂര്‍ !
ആദ്യ നായകനുമായി ഡേറ്റിംഗ് ചെയ്യരുത് ; സാറയോട് രണ്ടാനമ്മയായ കരീന കപൂര്‍ !
ഈയടുത്തിടെ കരീനയും അമൃത അറോറയും ഒന്നിച്ചെത്തിയ ചാറ്റ് ഷോയില്‍ സാറയ്കായി കരീനയ്ക്ക് നല്‍കാനുള്ള ഡേറ്റിങ്ങ് ഉപദേശമെന്താന്നായിരുന്നു ഒരു ചോദ്യം.
സൈയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് സാറ അലി ഖാൻ. രണ്ടാനമ്മയായ കരീനയുടെ സാറ നല്ല അടുപ്പത്തിലാണ്. കരീനയോടുള്ള തന്റെ സ്നേഹം സാറ തന്നെ മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. 2018 ല്‍ റിലീസായ കേദാര്‍നാഥിലൂടെ സാറ ബോളിവുഡിലും ചുവടുറപ്പിച്ചിരുന്നു. ആദ്യനായകനുമായി ഡേറ്റിംഗ് പാടില്ല എന്ന് സാറയോട് പറഞ്ഞിരിക്കുകയാണ് കരീന കപൂർ. ഈയടുത്തിടെ കരീനയും അമൃത അറോറയും ഒന്നിച്ചെത്തിയ ചാറ്റ് ഷോയില്‍ സാറയ്കായി കരീനയ്ക്ക് നല്‍കാനുള്ള ഡേറ്റിങ്ങ് ഉപദേശമെന്താന്നായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് താരം ഇങ്ങനെ പറഞ്ഞത്.
നിങ്ങളുടെ ആദ്യ നായകനുമായി ഡേറ്റിങ്ങില്‍ ഏര്പ്പെടെരുതെന്നായിരുന്നു കരീനയുടെ മറുപടി. സാറയുടെ ആദ്യ ചിത്രമായ കേദാര്‍നാഥില്‍ സുഷാന്ത് സിംഗ് രജപുത്തായിരുന്നു നായകന്. കരീനയുടെ പ്രതികരണത്തിന് പിന്നാലെ ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും പുറത്തിറങ്ങി. സുഷാന്ത് സിംഗിന്റെ ജന്മദിനത്തില് നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി സാറ തന്റെ ഡെറാഡൂണ്‍ യാത്ര പകുതിക്ക് വച്ച് ഉപേക്ഷിച്ചെന്നായിരുന്നു അതിലൊന്ന്.
എന്നാല്‍ കോഫീ വിത്ത് കരണില്‍ തനിക്ക് കാര്‍ത്തിക്ക് ആര്യനുമായി ഡേറ്റിംഗ് നടത്തണമെന്നായിരുന്നു സാറയുടെ പ്രതികരണം. റണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അദ്ദേഹവുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യവുമില്ലെന്നും കരണ്‍ ജോഹറിനോട് സാറ പറഞ്ഞു. സെയ്ഫ് അലി ഖാന്റെ കൂടെയാണ് സാറ കോഫി വിത്ത് കരണില്‍ പങ്കെടുത്തത്.
kareena advise to sara about dating
