News
കിങ് എവിടെയും പോയിരുന്നില്ല, ആധിപത്യത്തിനുള്ള കൃത്യസമയത്തിനായി അയാള്‍ കാത്തിരിക്കുകയായിരുന്നു; കരണ്‍ ജോഹര്‍
കിങ് എവിടെയും പോയിരുന്നില്ല, ആധിപത്യത്തിനുള്ള കൃത്യസമയത്തിനായി അയാള്‍ കാത്തിരിക്കുകയായിരുന്നു; കരണ്‍ ജോഹര്‍
റിലീസ് ചെയ്ത് ആദ്യദിവസം തന്നെ വമ്പന്‍ റിപ്പോര്‍ട്ടുമായി ബോക്സോഫീസ് വേട്ട തുടങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാന്- ദീപികാ പദുക്കോണ്‍-ജോണ്‍ എബ്രഹാം ടീമിന്റെ പത്താന്. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പത്താന് ലഭിച്ച സ്വീകരണത്തില്‍ ആവേശഭരിതനായ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയം. ഇത്രയും രസിച്ചിരുന്ന് ഒരു സിനിമ എപ്പോഴാണ് അവസാനം കണ്ടതെന്ന് ഓര്‍ക്കാനാവുന്നില്ല എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കരണ്‍ ജോഹര്‍ എഴുതിയത്.
ഷാരൂഖ് ഖാനെ ഏറ്റവും ഹോട്ടായതും സുന്ദരനുമായ ഏജന്റ് എന്നാണ് അദ്ദേഹം കുറിപ്പില്‍ വിശേഷിപ്പിച്ചത്. ദീപിക പദുക്കോണിനെ സെക്സിയെസ്റ്റ് എന്നും ജോണ്‍ എബ്രഹാമിന്റെ കഥാപാത്രത്തെ ഏറ്റവും ആകര്ഷണിയതയുള്ള വില്ലന്‍ എന്നും അദ്ദേഹം വിളിച്ചിരിക്കുന്നു.
‘എങ്ങനെ ഒരു സിനിമയെ കെട്ടിപ്പടുക്കണമെന്ന് അറിയുന്ന ആളാണ് സംവിധായകന് സിദ്ധാര്‍ഥ്. വളരെ കുറച്ചുപേര്‍ക്കുമാത്രമേ അങ്ങനെ ചെയ്യാനറിയൂ. ആദിത്യ ചോപ്ര എന്ന നിര്‍മാതാവിന്റെ വീക്ഷണവും ബുദ്ധിശക്തിയും ആര്‍ക്കും മറികടക്കാനാവില്ല. കിങ് (ഷാരൂഖ് ഖാന്) എവിടെയും പോയിരുന്നില്ല.
ആധിപത്യത്തിനുള്ള കൃത്യസമയത്തിനായി അയാള്‍ കാത്തിരിക്കുകയായിരുന്നു. ലവ് യൂ ബോളിവുഡ്, ലവ് യൂ ആദി! ഒരുപക്ഷേ നിങ്ങള്‍ ബഹിഷ്കരിക്കപ്പെട്ടേനേ. പക്ഷേ നിങ്ങള്‍ നിങ്ങളുടെ വരവറിയിക്കുമ്പോള്‍ തടസമായി ഒരാള്‍ പോലുമുണ്ടാവില്ല. പഠാനിലെ ഏറ്റവും മികച്ച രം?ഗം ഭായിയുടേതും ഭായ്ജാന്റേതുമാണ്. ഇതില്‍ ഒരു സ്പോയിലറുമില്ല’ എന്നും കരണ്‍ കുറിച്ചു.
