Connect with us

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം

News

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം

ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. കമല്‍ഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിക്കുകയും ചെയ്തു.

പുതിയനീക്കത്തോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍നീതി മയ്യം യു.പി.എ. സഖ്യത്തില്‍ ചേരുന്നതിനുള്ള സാധ്യതയേറി. ഒരുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് കമല്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ചില പാര്‍ട്ടികളുമായുള്ള ഭിന്നത മറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കമല്‍ഹാസന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഈറോഡിലെ സ്ഥാനാര്‍ഥിയുമായ ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കമല്‍ഹാസന്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായും കമല്‍ ഹാസന്‍ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഡി.എം.കെ.യുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കമല്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഇതിനുതയ്യാറായില്ല.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യെയും ഡി.എം.കെ.യെയും എതിര്‍ത്ത് മത്സരിച്ച മക്കള്‍ നീതി മയ്യത്തിന് ഒരുസീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല. രാഹുല്‍ഗാന്ധിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കമല്‍ഹാസന്‍, ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഇളങ്കോവന്‍ കഴിഞ്ഞദിവസം കമലിനെ കണ്ടിരുന്നു. ബുധനാഴ്ചചേര്‍ന്ന മക്കള്‍നീതി മയ്യം നിര്‍വാഹകസമിതിയിലാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. യു.പി.എ. സഖ്യത്തില്‍ തമിഴ്‌നാട്ടിലെ വലിയകക്ഷിയായ ഡി.എം.കെ. കമലിനെ സ്വീകരിക്കാന്‍ തയ്യാറാണ്. കമല്‍ഹാസന്‍ മത്സരിക്കുകയാണെങ്കില്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരുസീറ്റ് നല്‍കാനും ഡിഎംകെ മടികാണിച്ചേക്കില്ലെന്നാണ് വിവരം.

More in News

Trending

Recent

To Top