Malayalam
സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അവാര്‍ഡിന് അര്‍ഹനായി സംവിധായകന് കണ്ണന് താമരക്കുളം
സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അവാര്‍ഡിന് അര്‍ഹനായി സംവിധായകന് കണ്ണന് താമരക്കുളം
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് കണ്ണന് താമരക്കുളം. ഇപ്പോഴിതാ ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണല്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന് കണ്ണന് താമരക്കുളം.
പട്ടാഭിരാമന്, വിധി, തിങ്കള്‍ മുതല്‍ വെള്ളി വരെ, അച്ചായന്‍സ്, ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കണ്ണന് താമരക്കുളം. സ്വന്തം കഠിനാധ്വാനം കൊണ്ടു ടെലിവിഷന്‍ സിനിമ മേഖലയില്‍ എത്തി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചത് മാത്രമല്ല പ്രതിസന്ധഘട്ടങ്ങളെ സ്വന്തംമനഃശക്തി കൊണ്ട് നേരിട്ട് മറ്റുള്ളവര്‍ക്ക് മാതൃക ആവുകയും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സജീവ ഇടപെടലുകളും കണക്കിലെടുത്താണ് ദേശീയ പുരസ്കാരം നല്കി ആദരിച്ചത് എന്ന് ഭാരത് സേവക് സമാജ് ദേശിയ ചെയര്മാന് ഡോ ബിഎസ് ബാലചന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം ബിഎസ്എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ വെച്ച് ബിഎസ്എസ് ദേശീയ ചെയര്മാന് ഡോക്ടര്‍ ബിഎസ് ബാലചന്ദ്രന്റെ കയ്യില്‍ നിന്നും കണ്ണന് താമരക്കുളം അവാര്‍ഡ് സ്വീകരിച്ചു. തന്റെ പുതിയ സിനിമയായ വരാലിന്റെ വിജയ ആഘോഷങ്ങള്‍ക്കിടയിലാണ് ഇരട്ടിമധുരം എന്നപോലെ കണ്ണന് അവാര്‍ഡ് വിവരം അറിയുന്നത്.
വരാലിന്റെ ഫിലിം മേക്കിങ് ചലച്ചിത്ര ലോകവും പ്രേക്ഷക സമൂഹവും എടുത്തു പറഞ്ഞു അഭിനന്ദിക്കുന്ന ഈ അവസരത്തില്‍ തന്നെ ഇയൊരു അവാര്‍ഡ് ലഭിച്ചത് വളരെ ഏറെ സന്തോഷം നല്‍കിയെന്ന് കണ്ണന് താമരക്കുളം പറഞ്ഞു.
