Connect with us

അച്ഛന്റെ വാച്ച്, എന്റെ തന്തയുടെ വാച്ച്, എന്റെ അപ്പന്റെ വാച്ച് , ഹിസ് പ്രിന്‍സസ് ഫോര്‍എവര്‍ എന്നെഴുതിയത് അതുകൊണ്ടാണ്, അദ്ദേഹത്തെ’ തെറ്റിദ്ധരിച്ചവര്‍ക്ക് അഭയയുടെ മറുപടി കണ്ടോ?

Malayalam

അച്ഛന്റെ വാച്ച്, എന്റെ തന്തയുടെ വാച്ച്, എന്റെ അപ്പന്റെ വാച്ച് , ഹിസ് പ്രിന്‍സസ് ഫോര്‍എവര്‍ എന്നെഴുതിയത് അതുകൊണ്ടാണ്, അദ്ദേഹത്തെ’ തെറ്റിദ്ധരിച്ചവര്‍ക്ക് അഭയയുടെ മറുപടി കണ്ടോ?

അച്ഛന്റെ വാച്ച്, എന്റെ തന്തയുടെ വാച്ച്, എന്റെ അപ്പന്റെ വാച്ച് , ഹിസ് പ്രിന്‍സസ് ഫോര്‍എവര്‍ എന്നെഴുതിയത് അതുകൊണ്ടാണ്, അദ്ദേഹത്തെ’ തെറ്റിദ്ധരിച്ചവര്‍ക്ക് അഭയയുടെ മറുപടി കണ്ടോ?

കഴിഞ്ഞ ദിവസം ഗായിക അഭയ ഹിരണ്മയി പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെതായി ഒപ്പം കൂട്ടിയ ഒരേയൊരു വസ്തു. കാനഡയില്‍ പോയി വന്നപ്പോള്‍ ഞാന്‍ സമ്മാനിച്ചതാണിത്. വിശേഷാവസരങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു അഭയ കുറിച്ചത്. മനോഹരമായൊരു വാച്ചിന്റെ ഫോട്ടോയ്‌ക്കൊപ്പമായാണ് അഭയ ഇങ്ങനെ കുറിച്ചത്.

അദ്ദേഹം എന്നത് കൊണ്ട് അഭയ ഉദ്ദേശിക്കുന്നത് ആരെയാണ് എന്നറിയാൻ സൂചന ഒരു ഹാഷ്ടാഗ് മാത്രമാണ്. #മൂത്തവൾ എന്ന് അഭയ പരാമർശിച്ചിട്ടുണ്ട്. പോയ വർഷം തനിക്കും കുടുംബത്തിനും നഷ്‌ടമായ പ്രിയപ്പെട്ട അച്ഛനെയാണ് അഭയ ഉദ്ദേശിച്ചത്

എന്നാൽ താൻ പങ്കുവെച്ച പോസ്റ്റ് ഒരുകൂട്ടർ തെറ്റ് ധരിച്ചിട്ടുണ്ടെന്നാണ് അഭയ പറയുന്നത്. ‘അദ്ദേഹത്തെ’ തെറ്റിദ്ധരിച്ചവര്‍ക്ക് അഭയ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭയ.

അച്ഛന്റെ വാച്ച്, എന്റെ തന്തയുടെ വാച്ച്. എന്റെ അപ്പന്റെ വാച്ച് എന്ന ക്യാപ്ഷനോടെയായാണ് അഭയ എത്തിയത്. എനിക്കെന്റെ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഞാനെന്റെ അച്ഛന്റെ രാജകുമാരിയായിരുന്നു. ഹിസ് പ്രിന്‍സസ് ഫോര്‍എവര്‍ എന്നെഴുതിയത് അതിനാലാണ്. നിങ്ങളെന്താണ് എഴുന്നതെന്നും വായിക്കുന്നതെന്നും പ്രസിദ്ധീകരിക്കുന്നതെന്നുമുള്ള കാര്യം കൃത്യമായി നോക്കണമെന്നും ഗായിക പറയുന്നു.

അച്ഛനെക്കുറിച്ച് വാചാലയായി നേരത്തെയും അഭയ എത്തിയിരുന്നു. 2021 മേയിലായിരുന്നു അഭയയുടെ അച്ഛനായ ജി മോഹന്‍ അന്തരിച്ചത്. കൊവിഡ് ബാധിച്ചായിരുന്നു വിയോഗം. തിരുവനന്തപുരം ദൂരദര്‍ശന്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളെ നഷ്ടമായെന്നും ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും ഗായിക കുറിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം അച്ഛന്റെ ഓഫീസിലേക്ക് പോയപ്പോള്‍ അച്ഛന്റെ മണവും സാന്നിധ്യവും ഓര്‍മ്മകളുമെല്ലാം മനസിലേക്ക് വന്നതിനെക്കുറിച്ചും അഭയ പറഞ്ഞിരുന്നു.

ജീവിതത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നവരാണ് അച്ഛനും അമ്മയും. ഒരു തീരുമാനമെടുക്കുമ്പോള്‍ എന്തുകൊണ്ട് എന്നതിനുള്ള ഉത്തരവും വേണമെന്നായിരുന്നു അവര്‍ പറഞ്ഞത്. തീരുമാനം പാളിപ്പോയാല്‍ ഏത് സമയത്തും തിരികെ വരാമെന്നും അവര്‍ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ ചേര്‍ത്തുപിടിച്ചത് കുടുംബവും പ്രിയപ്പെട്ടവരുമാണെന്നും അഭയ വ്യക്തമാക്കിയിരുന്നു. അഭയക്ക് വരദ ജ്യോതിർമയി എന്ന സഹോദരിയുമുണ്ട്

More in Malayalam

Trending

Recent

To Top