Connect with us

ആഘോഷം തുടങ്ങി കെട്ടിപിടിച്ച് മുത്തം നൽകി മീനാക്ഷിയുടെ ആദ്യ പോസ്റ്റ്, വൈറൽ ചിത്രം കാണാം

Malayalam

ആഘോഷം തുടങ്ങി കെട്ടിപിടിച്ച് മുത്തം നൽകി മീനാക്ഷിയുടെ ആദ്യ പോസ്റ്റ്, വൈറൽ ചിത്രം കാണാം

ആഘോഷം തുടങ്ങി കെട്ടിപിടിച്ച് മുത്തം നൽകി മീനാക്ഷിയുടെ ആദ്യ പോസ്റ്റ്, വൈറൽ ചിത്രം കാണാം

ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ പിറന്നാളാണ് ഇന്ന്. മഹാലക്ഷ്മി നാലാം വയസ്സിലേയ്ക്ക് കടന്നിരിക്കുകയാണ്. താരപുത്രിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരും സിനിമ താരങ്ങളുമടക്കം ആശംസ നേർന്നിരിക്കുകയാണ്

ഇപ്പോഴിതാ സഹോദരി മീനാക്ഷിയും കുഞ്ഞ് അനുജത്തിയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിയ്ക്കുകയാണ്. മഹാലക്ഷ്മി യ്ക്ക് ഒപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. a year older എന്ന ക്യാപ്‌ഷനാണ് ചിത്രത്തിൽ കുറിച്ചത്. മമ്മാട്ടിയെ കെട്ടി പിടിച്ച് മുത്തം നൽകുന്ന ഫോട്ടോയാണ് അതിലൊന്ന്. ഏതായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് മാമാട്ടിയുടെ ചിത്രങ്ങളും വീഡിയോസും ഏറ്റെടുക്കാറുള്ളത്. ഇടക്ക് എപ്പോഴെങ്കിലും ഒരു ചിത്രത്തിലൂടെയോ വീഡിയോയിലൂടെയോ മാത്രമാണ് മഹാലക്ഷ്മി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത് എങ്കിലും ആ മുഖം ആഴത്തിൽ തന്നെയാണ് ആരാധകരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്.

2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബർ 19 നാണ്‌ മീനാക്ഷിക്ക് കൂട്ടായി മാമാട്ടി എന്ന മഹാലക്ഷ്മി എത്തുന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് കുടുംബം നൽകിയ പേര്.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, എന്നാണ് മകളുടെ വരവ് അറിയിച്ചുകൊണ്ട് ദിലീപ് കുറിച്ചത്.

More in Malayalam

Trending

Recent

To Top