വില കുറഞ്ഞ സാരിയുടുത്ത് കങ്കണ;റ്റ് താരങ്ങളും കങ്കണയെ അനുകരിക്കണം എന്ന് ആരാധകർ
പൊതുവെ ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ആരാധകര്‍ കാണണം എന്ന് ചിന്തിക്കുന്ന സിനിമ താരങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിച്ചിരിക്കുയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് . വസ്ത്രത്തിലും ആഭരണത്തിനും മേക്കപ്പിനുമെല്ലാം എത്ര രൂപ ചെലവാക്കാനും മടിയില്ലാത്ത നടിമാർക്കിടയിൽ വെറും 600 രൂപ വിലയുള്ള സാരിയുടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കങ്കണ. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് താരം വില കുറഞ്ഞ സാരി ധരിച്ച് എത്തിയത്. തുടര്‍ന്ന് സാരിയുടെ വില വ്യക്തമാക്കി കങ്കണയുടെ സഹോദരി രംഗോളി ട്വീറ്റ് ചെയ്യുകയായിരുന്നു.
രംഗോളിയുടെ ട്വീറ്റ് ഇങ്ങനെ :-
‘ജയ്പുരിലേക്കുള്ള യാത്രയില്‍ കൊല്‍ക്കത്തയില്‍ നിന്നു വാങ്ങിയ 600 രൂപയുടെ സാരിയാണ് കങ്കണ ധരിച്ചത്. ഇത്രയും നല്ല സാരി 600 രൂപയ്ക്കു കിട്ടുമെന്നത് അവള്‍ക്ക് അദ്ഭുതമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു ജോലി ചെയ്തിട്ടും വളരെ കുറവു രൂപയാണ് പലരും സമ്പാദിക്കുന്നത് എന്നത് വളരെ വേദനാജനകമായ കാര്യമാണ്” രംഗോലി ട്വീറ്റ് ചെയ്തു.
പീച്ച് നിറത്തിലുള്ള സാരി ബോട്ട്‌നെക് ബ്ലൈസിനൊപ്പമാണ് നടി ധരിച്ചത്. അതിനൊപ്പം കറുത്ത കോട്ടും ഇട്ടതോടെ കൂടുതല്‍ മനോഹരമായി.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കങ്കണയുടെ സാരി. നടിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. ബോളിവുഡിലെ മറ്റ് താരങ്ങളും കങ്കണയെ അനുകരിക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
kankana ranaut- ordinary saree- social media
